ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി. ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലാണ്. 236 പേരാണ് ഇവിടെ പട്ടികയിലുള്ളത്.
▪️ അഞ്ചുതെങ്ങ് – 236
▪️ചിറയിൻകീഴ് -117
▪️മുദാക്കൽ – 109
▪️കിഴുവിലം – 95
▪️വക്കം – 86
▪️കടയ്ക്കാവൂർ – 16
എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ അതിദരിദ്രരുടെ എണ്ണം.
സർവേയിലൂടെയാണ് ആളുകളെ കണ്ടെത്തിയത് . ഇതിന്റെ ഏകോപനത്തിനായി പ്രത്യേക സമിതിക്ക് രൂപം നല്കിയിട്ടുണ്ട്. ഏകോപനസമിതി രൂപവത്കരണയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ എസ് ഫിറോസ് ലാൽ അധ്യക്ഷനായി.
പ്രസിഡന്റ് പി സി ജയശ്രീ ( ചെയർപേഴ്സൺ ) , പി മണികണ്ഠൻ ( വൈസ് ചെയർമാൻ ) , സെക്രട്ടറി എൽ.ലെനിൻ ( കൺവീനർ ) എന്നിവർ ഭാരവാഹികളായുള്ള സമിതിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്തംഗങ്ങളും അംഗങ്ങളാണ്.

