ഇന്ന് ലോകചിരിദിനം. എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായ് ആഘോഷിക്കുന്നത്.
ഒരു പുഞ്ചിരികൊണ്ട് സന്തോഷം നല്‍കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും സാധിക്കുന്നു. ഈ ആശയം പിൻപറ്റിയാണ് പുഞ്ചിരിദിനം ആചരിയ്ക്കുന്നത്.
1999 ലാണ് ആദ്യമായി ലോക പുഞ്ചിരിദിനം ആഘോഷിക്കുന്നത്. 1963 ല്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റും മസാച്യുസെറ്റ്‌സിലെ ഹാര്‍വി ബോള്‍ എന്ന കാലാകാരനാണ് പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം സൃഷ്ടിച്ചത്. ഇതാണ് ലോക പുഞ്ചിരിദിനം എന്ന ആശയത്തിലേക്ക് പിന്നീട് നയിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളില്‍ ഒന്നായാണ് സ്‌മൈലി മാറി. വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. 2001ല്‍ ഹാര്‍വി വിടപറഞ്ഞതോടെ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും ഈ ദിനം ആചരിച്ചു തുടങ്ങി.

