Wednesday, August 28, 2024
HomeINTER NATIONALതൊഴില്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാപദ്ധതിയുമായി യുഎഇ.

തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാപദ്ധതിയുമായി യുഎഇ.

യുഎഇയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ സംവിധാനം നിലവില്‍ വന്നു. യുഎഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള ഇന്‍ഷുറന്‍സിനെപ്പറ്റി പ്രഖ്യാപനം നടത്തിയത്.

ജോലി നഷ്ടപ്പെട്ടാല്‍ മൂന്നു മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

പരമാവധി 20,000 ദിര്‍ഹം വരെയാകും മാസം ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മുതല്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വരെ ഇന്‍ഷുറന്‍സിന്റെ ഭാഗമാകാം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെ ആശ്വാസമാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആനുകൂല്യം ലഭിക്കും.

40 മുതല്‍ 100 ദിര്‍ഹം വരെയാണ് ജീവനക്കാര്‍ ഇതിലേക്ക് അടക്കേണ്ടി വരിക. ഇന്‍ഷുറന്‍സ് പ്രീമിയം 12 മാസം വരെ അടച്ചതിനു ശേഷമെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് യോഗ്യരാവുകയുള്ളു. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത് മൂന്ന് മാസം വരെയാണെങ്കിലും അതിന് മുന്നേ ജോലി ലഭിച്ചാല്‍ പിന്നീട് തുക ലഭിക്കുന്നതല്ല.

അച്ചടക്ക നടപടിയുടെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. അതോടൊപ്പം 18 വയസ്സിന് താഴെയുള്ളവര്‍, സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, പാര്‍ടൈം തൊഴില്‍ ചെയ്യുന്നവര്‍, വിരമിക്കല്‍ പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്കും പദ്ധതി ആനുകൂല്യം ലഭ്യമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES