Monday, August 26, 2024
HomeHISTORYഅഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്റെ ചരിത്രം.

അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്റെ ചരിത്രം.

1988 ജൂലൈ 18 നാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ആദ്യമായൊരു പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്.

എന്നാൽ 1970 കളിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്ന് മുന്നിലായി ഒരു പോലീസ് ഔട്ട് പോസ്റ്റ് നിലവിൽ ഉണ്ടായിരുന്നു. ” അഞ്ചങ്കോ പോലീസ് സ്റ്റേഷൻ ” ഈ ഔട്ട് പോസ്റ്റ് കടയ്ക്കാവൂർ ഇൻസ്‌പെക്ടർക്ക് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ആ കാലയളവിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ചെക്കാലവിളാകം ഊട്ടുപറമ്പ് ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലായിരുന്നു ( കടുക്കറ വീട്ടിൽ ) പ്രവർത്തിച്ചിരുന്നത്.

ഈ കാലങ്ങളിൽ അഞ്ചങ്കോ പോലീസ് ഔട്ട് പോസ്റ്റിലേക്ക് മൂന്നു ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഒരു അധികാരിയും രണ്ട് സഹായികളും ( കോൺസ്റ്റബിൾ )മാറുമായിരുന്നു ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നത്.

പിന്നീട് സ്വന്തമായി മന്ദിരം നിർമ്മിക്കുന്നത്തിന്റെ ഭാഗമായി 1976 ഫെബ്രുവരി 23
കടയ്ക്കാവൂർ പോലീസ് സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം നടന്നു. കേരള ആഭ്യന്തരമന്ത്രി ശ്രീ കെ കരുണാകരനാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്. തുടർന്ന് രണ്ട്‌ വർഷങ്ങൾകൊണ്ട് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തികരിക്കുകയും 1978 ഫെബ്രുവരി 14 ന് അന്നത്തെ ആഭ്യന്തരമന്ത്രി പിജെ ജോസഫ് ഉദഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.

ഇതിനു ശേഷം അഞ്ചങ്കോ പോലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം പേരിനു വേണ്ടി മാത്രമാക്കി ചുരുക്കപ്പെട്ടു. ഇതോടെ ഈ കെട്ടിടം ക്രമേണ സംരക്ഷിക്കപ്പെടാതെ നശിക്കുവാൻതുടങ്ങി. പിന്നീട് 1983 ഓടെ ഈ കെട്ടിടം പൂർണ്ണമായും ഉപയോഗ ശൂന്ന്യമാകുകയായിരുന്നു. ശക്തിയേരിയ ഉരുക്കു കമ്പികൾ കൊണ്ടുള്ള ഒരു തടവറ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

ഈ കെട്ടിടം ഇരിക്കുന്ന സ്ഥലത്ത് ക്രമേണ ഒരു കോളനി രൂപപ്പെടുകയും ചെയ്തു. ഈ സ്ഥലത്ത് ഇന്ന് അവശേഷിക്കുന്നത് ആ കെട്ടിടത്തിന്റെ കോംബൗണ്ട് വാൾ മാത്രമാണ്.

ഇതുനു ശേഷം അഞ്ചുതെങ്ങിലെ സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത് അഞ്ചുതെങ്ങിന്‌ സ്വന്തമായി ഒരു പോലീസ് സ്റ്റേഷനെന്ന ആവിശ്യം വിവിധകോണുകളിൽ നിന്ന് ഉയർന്നുവരികയും തുടർന്ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചയത്ത് പുത്തൻനട വാർഡിൽ സർവേ നമ്പർ 3212 ലെ 439 കെട്ടിടത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആദ്യ സ്വന്തം പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

അഞ്ചുതെങ്ങിലെ ശ്രീ നാരായാണഗുരുദേവന്റെ വിശ്രമ കേന്ദ്രമെന്നറിയപ്പെടുന്ന “ബ്രഹ്മചാരി മഠം” എന്ന ഗൃഹത്തിലായിരുന്നു സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. നാരായണ ഗുരുദേവന് വിശ്രമത്തിനായ് മാറ്റിവെക്കപ്പെട്ട മുറിയിലാണ് സ്റ്റേഷൻ അധികാരിയായ സബ് ഇൻപെക്റ്ററിന് ഇരിപ്പിടം ഒരുക്കിയത്.

അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പ്രവർത്തനോദ്ഘടാനം നിർവഹിച്ചത് അന്നത്തെ നിയമ സഭാ സ്പീക്കർ ശ്രീ വർക്കല രാധാകൃഷ്ണൻ ആയിരുന്നു.

ചടങ്ങിൽ ആറ്റിങ്ങൽ അസംബ്ലി മണ്ഡലം ജന പ്രതിനിധി ശ്രീ ആനത്തലവട്ടം ആനന്ദൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ശശാങ്കൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1988 ജൂലൈ 29 നാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ആദ്യ സബ് ഇൻസ്‌പെക്ടറായി പി സോമശേഖരൻ നായർ ചാർജ്ജെടുത്തത്. 1989 ഫെബ്രുവരി 12 വരെ അദ്ദേഹം അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ അധികാരിയായ് തുടർന്നു. അതിന് ശേഷം വിവിധ ഘട്ടങ്ങളിലായി എൺപതോളം സബ് ഇൻസ്‌പെക്ടർ മാരുടെ സേവനമാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ലഭ്യമായിട്ടുള്ളത്.

1988 മുതൽ 2016 വരെ 28 വർഷത്തോളം ബ്രഹ്മചാരി മഠത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ സ്ഥല പരിമിതിയും കെട്ടിടത്തിന്റെ കാലപഴക്കങ്ങളും അസൗകര്യങ്ങളും കണക്കിലെടുത്ത് 2016 മെയ്‌ 12 ന് അഞ്ചുതെങ്ങ് പുത്തൻ നട വാർഡിലെ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

പുതിയ കെട്ടിടത്തിലെ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത് ഇൻസ്‌പെക്ടർ ജനറൽ : മനോജ്‌ എബ്രഹാം, സൂപ്രണ്ട് ഓഫ് പോലീസ് : ഷെഫിൻ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ക്രിസ്റ്റി സൈമൺ പുത്തൻ നട വാർഡ് മെമ്പർ ശ്രീ എസ് പ്രവീൺ ചന്ദ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

▪️അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും കൂടാതെ വെട്ടൂർ, ചിറയിൻകീഴ് പഞ്ചായത്ത് കളിലെ അതിർത്തി പ്രദേശങ്ങളും ഉൾപ്പെടുന്നു.

▪️കടയ്ക്കാവൂർ, ചിറയിൻകീഴ് വക്കം, വെട്ടൂർ റവന്യൂ ഗ്രാമങ്ങളുടെ കീഴിലാണ് അധികാരപരിധി.

▪️ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളാണ് അഞ്ചുതെങ്ങ് PS ന്റെ അതിർത്തി സ്റ്റേഷനുകൾ

▪️വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് കീഴിലെ കോടതി വ്യെവഹാരങ്ങൾ നടക്കുക.

2018 ആഗസ്റ്റ്‌ 13 ന് അഞ്ചുതെങ്ങ് മുതലപ്പൊഴി താഴമ്പള്ളി കേന്ദ്രമാക്കി അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനും നിലവിൽ വന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ തീരദേശ പോലീസ് സ്റ്റേഷന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ /മണ്ഡലം ജനപ്രതിനിധി ശ്രീ വി ശശി, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ക്രിസ്റ്റി സൈമൺ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് ഡീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

▪️വർക്കല മുതൽ തുമ്പ വരെയുള്ള തീര പ്രദേശങ്ങളൾ അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്നു.

അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനിലെ ആദ്യ അധികാരിയായി (സർക്കിൾ ഇൻസ്‌പെക്ടർ ) ചുമതലയേറ്റത് അജി ജി നാഥ്‌ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അഞ്ചോളം ഉദോഗസ്ഥരുടെ സേവനമാണ് അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷന് ലഭ്യമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES