ഭാരത സർക്കാർ കപ്പൽ ഗതാഗത മന്ത്രാലയം ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്ട്രേറ്റിനുകീഴിലെ (Government of India Ministry of Shipping Light House & Light Ship Directorate) ലൈറ്റ് ഹൗസുകളിലൊന്നാണ് അഞ്ചുതെങ്ങ് ദീപസ്തംഭം അഥവാ അഞ്ചൻഗോ ലൈറ്റ് ഹൗസ്. (ANGENGO LIGHTHOUSE)
ചരിത്ര പ്രധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തായാണ് അഞ്ചൻഗോ ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. 1988
ഏപ്രിൽ 20 ന് ഭാരത സർക്കാറാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ പണി പൂർത്തിയാക്കി കമ്മിഷൻ ചെയ്തത്. ലൈറ്റ്ഹൗസ് ശൃംഖലയിൽ കൊച്ചി മേഖലയിൽ ഉൾപ്പെട്ടതാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. (അഞ്ചങ്കോ ലൈറ്റ് ഹൗസ് )

ബംഗാള്‍ ഉള്‍ക്കടലിലെ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അറബിക്കടലിലെ ലക്ഷദ്വീപുകള്‍ അടക്കം 7517 കിലോമീറ്റര്‍ വരുന്ന തീരരേഖലകളിലായി ഭാരതത്തിൽ 189 ലൈറ്റ്ഹൗസുകളാണുഉള്ളത്.
▪️കപ്പലോട്ടത്തിനും മത്സ്യ ബന്ധനയാനങ്ങൾക്കും സഹായമാകും വിധം ധാരാളം ദീപസ്തംഭങ്ങൾ (ലൈറ്റ് ഹൗസുകൾ) തീരപ്രദേശം നീണ്ടുകിടക്കുന്ന നമ്മുടെ കേരളത്തിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഏറ്റവും കൂടുതൽ പ്രയോജനങ്ങൾ ലഭ്യമാകുന്നത് മത്സ്യബന്ധനത്തൊഴിലാളികൾക്കും മറ്റുമാണ്. ദിശസ്ഥിതീകരിച്ചുള്ള അപകട രഹിത മത്സ്യബന്ധനടത്തിന് ഒരു പരിധിവരെ ദീപസ്തംഭങ്ങളുടെ പ്രവർത്തനം പ്രയോജനകരമാകുന്നുണ്ട്.
ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടങ്ങളിലും ഇവ അവഗണിക്കപ്പെട്ടു എങ്കിലും, ചിലയിടങ്ങളിൽ ലൈറ്റ് ഹൗസുകളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റിക്കഴിഞ്ഞു. അത്തരത്തിൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വളർന്നു വരുവാൻ ശ്രമിക്കുന്ന ലൈറ്റ് ഹൗസുകളിൽ ഒന്നാണ് അഞ്ചുതെങ്ങിലേത്.
ദീപസ്തംഭങ്ങളുടെ
പ്രകാശസ്രോതസ്സ് സാധാരണഗതിയിൽ ജ്വലിച്ചു നിൽക്കുന്നതും കറങ്ങുന്നവയുമാണ്.
വിവിധ ലൈറ്റ് ഹൗസ്കളിലെ പ്രകാശസ്രോതസ്സ് – കറങ്ങുന്ന വേഗത എന്നിവ വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് ലൈറ്റ് ഹൗസിന്റെ വെളിച്ചമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മനസ്സിലാക്കാൻ സാധിക്കും. ആധുനിക ലൈറ്റ് ഹൗസ്കളിൽ റേഡിയോ ബീക്കണുകളും സ്ഥാപിക്കാറുണ്ട്. പാറക്കെട്ടുകളോ പവിഴപ്പുറ്റുകളോ പോലുള്ള അപകടങ്ങളെപ്പറ്റി സൂചനകൊടുക്കാനും ഇവയുടെ പ്രവർത്തനം പ്രയോജനപ്പെടുത്താറുണ്ട്.
പ്രത്യേക സാങ്കേതിക വിദ്യയിലുള്ള തീവ്രതയേറിയ വെളിച്ചം വിതറുന്ന ലൈറ്റ് സാമഗ്രികളാണ് അഞ്ചുതെങ്ങിൽ സജ്ജീകരിച്ചിട്ടുള്ളത്.

36 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണ് അഞ്ചുതെങ്ങിൽ സ്ഥിതിചെയുന്നത്. വൃത്താകൃതിയിലുള്ള ലൈറ്റ് ഹൗസിന്റെ മുകളിലെത്താൻ ഇതിനുള്ളിലൂടെയുള്ള 200 ഓളം പടികളാണുള്ളത്. ഇവയിൽ ഏറ്റവും മുകളിലേക്ക് പ്രവേശിയ്ക്കുവാനായുള്ള 10 പടവുകൾ ലോഹത്തിലാണ് നിർമ്മിയ്ക്കപ്പെട്ടിട്ടുള്ളത്.
വൃത്താകൃതിയിൽ നിർമ്മിയ്ക്കപ്പെട്ട ഈ സ്തംഭത്തിൽ കടലിനും കായലിനും അഭിമുഖമായിയുള്ള ഇരുവശങ്ങളിലായി പന്ത്രണ്ട് ഒറ്റപ്പാളി പാളി ജനാലകളുണ്ട്.
കറുപ്പും വെളുപ്പും വലയങ്ങളായുള്ള നിറങ്ങളാണ് സ്തംഭത്തിന് നൽകിയിരിക്കുന്നത്. തുല്യമായി വീതിയ്ക്കപ്പെട്ടിട്ടുള്ള ഏഴ് വലയങ്ങളാണുള്ളത്. ഇവയിൽ 3 വലയങ്ങൾ വെള്ള നിറത്തിലും നാല് വലയങ്ങൾ കറുപ്പ് നിറത്തിലും ഉള്ളവയാണ്.
2003 ഏപ്രിൽ മുപ്പതിന് ഇവിടുത്തെ ലൈറ്റ്റിംഗ് സംവിധാനം പരിഷ്കരിച്ചു.
നിലവിൽ മെറ്റൽ ഹാലൈഡ് വിളക്കും
(Metalhalide lamp) സ്റ്റെപ്പർ മോട്ടോറുമാണ് (Stepper motor) ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
▪️ലൈറ്റ് ഹൗസിന്റെ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരവും പ്രകൃതിരമണീയവുമാണ്.
അഞ്ചുതെങ്ങിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും തെളിഞ്ഞ കാലവസ്ഥയിൽ നമുക്ക് ഇവിടെ നിന്ന് കാണുവാൻ സാധിക്കും. അറബികടലും അഞ്ചുതെങ്ങ് കായാലും സൂര്യാസ്തമയവും ഇവിടെനിന്നുള്ള മനോഹര കാഴ്ചകളിൽ ഉൾപ്പെടുന്നു.
സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെ സമയ വ്യത്യാസമനുസരിച്ചാണ് ലൈറ്റ് ഹൗസുകളുടെ സ്വിച്ചിങ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായ് പ്രത്യേക സമയക്രമീകരണങ്ങളുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയാണ് ഉവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തദ്ദേശവാസികൾക്ക് പത്ത് രൂപയും വിദേശികൾക്ക് ഇരുപത്തഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. വൈകീട്ട് മൂന്നുമണി മുതൽ അഞ്ച് മണിവരെയാണ് പ്രവേശനം.
മൂന്ന് സ്ഥിരം ജീവനക്കാരും ദിവസവേതനാടിസ്ഥാനത്തിലുള്ള ശുചീകരണത്തൊഴിലാളികളുമാണ് നിലവിൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
▪️സാങ്കേതിക വിവരങ്ങൾ :
Position :
Lat 8 ° 40.4 ‘N
Long 76 ° 45.5′ E
Character :
FL (2) White every 20 sec
Range :
Luminous : 20 NM
Geographical : 17.59 NM
Optical Equipment :
TRB – 220 M / s Tide land, USA Make, 951mm with Spike height, 220 mm Hexagonal (Lens Configuration) ), Tideland TF – 38 OMNIBUS 11,3 place lamp changer, Brushless DC motor; gearless direct drive system inside 2.0 m diameter Lantern house.
Illuminant :
75W MH Lamp.
Source of Energy:
Main: Main supply 415V / 50Hz 3Phase, KSEB.
Standby: 3Phase 15KVA Diesel Genset.
Solar Energy:
2 KWp Off Grid Solar Power Plant.
▪️രാജ്യത്തെ 65 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒൻപത് ലൈറ്റ് ഹൗസുകളിൽ ഒന്ന് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ് (അഞ്ചങ്കോ ലൈറ്റ് ഹൗസ് ) ആണ്.
ലൈറ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വിപുലീകരിച്ചും സ്ഥലം വിനിയോഗിച്ചും സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലൈറ്റ് ഹൗസുകളോട് ചേർന്ന സ്ഥലം സംരംഭകർക്ക് വിട്ടുനൽകും. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാം. നിശ്ചിതകാലത്തേക്ക് നടത്തിപ്പ് ചുമതല സംരംഭകർക്ക് നൽകും. പ്രവേശനത്തിന് ഈടാക്കുന്ന ഫീസിൽ നിശ്ചിതവിഹിതം കേന്ദ്ര സർക്കാരിന് നൽകണമെന്നതുമാണ് ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥ.
▪️വിലാസം.
ലൈറ്റ് ഹൗസ് ഓഫീസർ.
അഞ്ചങ്കോ ലൈറ്റ്ഹൗസ്,
അഞ്ചുതെങ്ങ് പിഒ
തിരുവനന്തപുരം
പിൻ 695 309
ഫോൺ : 0470-2656655

