വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതി നാളെ ആഹ്വനം ചെയ്ത റോഡ് ഉപരോധത്തിൽ ആറ്റിങ്ങലിൽ നാളെ ഗതാഗത നിയന്ത്രണം.
നാളെ മത്സ്യത്തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലങ്കോട് തിരിഞ്ഞ് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കും. തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വെട്ട് റോഡ് തിരിഞ്ഞ് പോത്തൻകോട്, കിളിമാനൂർ വഴി ആലങ്കോട് എത്തി കൊല്ലത്തേക്കും പോകണമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

