Monday, August 26, 2024
HomeKADAKKAVURകടയ്ക്കാവൂർ കൃഷിഭവൻ "ഫാം പ്ലാൻ അധിഷ്ഠിത കൃഷി വികസനം” പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

കടയ്ക്കാവൂർ കൃഷിഭവൻ “ഫാം പ്ലാൻ അധിഷ്ഠിത കൃഷി വികസനം” പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

കേരള കൃഷി വകുപ്പ് കേരള കാർഷിക സർവ്വകലാശാലയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന” ഫാം പ്ലാൻ അധിഷ്ഠിത കൃഷി വികസനം” പദ്ധതി പ്രകാരം 10 cent മുതൽ 2 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരുടെ കൃഷിയിടങ്ങൾ, അഞ്ച് വർഷത്തേക്കുള്ള ഫാം പ്ലാൻ തയ്യാറാക്കി കൃഷി ഫാമുകൾ ആയി വികസിപ്പിക്കുന്നു.

ആദ്യ ഘട്ടത്തിൽ പത്ത് കൃഷി ഫാമുകൾ ആണ് ഒരുക്കുന്നത്. കർഷകർക്ക് സേവനങ്ങൾ ആയും ഉല്പാദനോപാധികൾ ആയും സഹായം നൽകിയാണ് കൃഷി ഭൂമി കൃഷി ഫാമുകളായി വികസിപ്പിക്കുന്നത്.

പദ്ധതിപ്രകാരം കൃഷിയിടങ്ങൾ കൃഷി ഫാമുകൾ ആയി വികസിപ്പിച്ച്, വരുമാന വർധനവ് നടത്തുവാൻ താല്പര്യമുള്ള കർഷകർ ഒക്ടോബർ 27 ന് മുമ്പ് കൃഷിഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 04702658122

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES