സ്വാതന്ത്ര്യ സമരത്തിലെ ധീരരക്തസാക്ഷിയായ വക്കം ഖാദറിന്റെ സ്മാരകമന്ദിരം നാളെ (ഒക്ടോബർ 23) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
1943 സെപ്തംബർ 10ന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ ധീര രക്തസാക്ഷി വക്കം ഖാദറിന്റെ സ്‌മാരകം നീണ്ട 79 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനനഗരിയിൽ യാഥാർഥ്യമാകുന്നത്.
വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ ശ്രമഫലമായി കേരള സർക്കാർ പാളയത്ത് നന്ദാവനത്ത് നൽകിയ സ്ഥലത്താണ് സ്‌മാരകമന്ദിരം നിർമ്മിച്ചിരിക്കുന്നത്.
അഞ്ചുതെങ്ങ് വക്കം കായൽതീരത്തെ താമരക്കുളത്തിന്റെ കരയിലെ ചെറിയകുടിലിൽ കടത്തുകാരൻ വാവകുഞ്ഞിന്റെയും, ഉമ്മുസലുമ്മയുടെയും മകനായി 1917 മേയ് 25 നായിരുന്നു വക്കം ഖാദറിന്റെ ജനനം.

