Friday, August 30, 2024
HomeCHIRAYINKEEZHUകഠിനംകുളം കായലിൽ വള്ളം മറിഞ് ഒരാളെ കാണാതായി.

കഠിനംകുളം കായലിൽ വള്ളം മറിഞ് ഒരാളെ കാണാതായി.

പെരുമാതുറ കഠിനംകുളം കായലിൽ വള്ളം മറിഞ് ഒരാളെ കാണാതായി. ഇന്ന് വൈകിട്ട് 6:30 മണിയോടെയായിരുന്നു സംഭവം.

മുരുക്കുംപുഴ കടവിൽ നിന്നും വള്ളത്തിൽ കഠിനംകുളത്തെത്തി അവിടെനിന്നും തിരികെ പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പള്ളിപ്പുറം സ്വദേശിയായ രഞ്ജിത്തിനെയാണ് കാണാതായത്.

കൂടെയുണ്ടായിരുന്ന അപ്പോളോ കോളനി സ്വദേശി ഷിജു, കഴക്കൂട്ടം സ്വദേശി നന്ദു എന്നിവർ രക്ഷപ്പെട്ടതായാണ് സൂചന. കഠിനംകുളം പോലീസും നാട്ടുകാരും ഫയർഫോഴ്സും പരിശോധന തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES