Friday, August 30, 2024
HomeANCHUTHENGUവിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം : സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം : സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ അനധികൃത നിര്‍മ്മാണങ്ങളെല്ലാം പൊളിക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

വിഴിഞ്ഞം സമര പന്തല്‍ പൊളിക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വെള്ളിയാഴ്ച വീണ്ടും ഉത്തരവിറക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. എന്നാല്‍ സമര പന്തല്‍ സ്വകാര്യ ഭൂമിയിലാണെന്നും പൊളിക്കില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലത്തീന്‍ അതിരൂപത.

എന്നാൽ വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരസമിതി ഇന്ന് യോഗം ചേരുമെന്ന് സൂചയുണ്ട്.

27 ന് (വ്യാഴാഴ്‌ച) അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കരയിലും കടലിലും സമരം നടത്താൻ സമരസമിതി തീരുമാനം എടുത്തിരിരുന്നു. ഈ സമരം ശക്തമാക്കുന്നതെക്കുറിച്ചും ഇന്ന് ചേരുന്ന സമരസമിതി യോഗത്തില്‍ ചര്‍ച്ചയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES