കടയ്ക്കാവൂർ ചെക്കാലവിളാകം – ഊട്ടുപറമ്പ് റോഡിൽ കുടിവെള്ള പൈപ്പ് വാൽവ് മാൻഹോൾ തുറന്ന നിലയിൽ. ദിനം പ്രതി സ്കൂൾ വിദ്യാർത്ഥികlaടക്കം നിരവധി കാൽനാടയാത്രക്കാർ കടന്നു പോകുന്ന പ്രധാന റോഡിലാണ് ആഴ്ചകളായി
കുടിവെള്ള പൈപ്പ് ലൈനിന്റെ വാൽവ് മാൻഹോൾ തുറന്ന നിലവിലുള്ളത്.
അറ്റകുറ്റപണികളുടെ ഭാഗമായി പഴയ മാൻഹോൾ പുതുക്കിപണിയുകയും മുകളിൽ സ്ഥാപിക്കേണ്ട സ്ലാബുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ മാൻ ഹോളിൽ നിർമ്മാണം പൂർത്തിയാക്കിയ സ്ലാബുകൾ ഇട്ട് മൂടുവാൻ ഇതുവരെയും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല മാത്രവുമല്ല ഒന്നരമീറ്ററിലേറെ താഴ്ചയുള്ള ഇ മാൻഹോൾ തുറന്നുകിടക്കുന്നത് സൂചിപ്പിച്ചുകൊണ്ട് യാതൊരു വിധ മുൻകരുതൽ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുമില്ല.
ചെക്കാലവിളാകം തെറ്റിമൂല തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിലാണ് ആഴ്ചകൾ കഴിഞ്ഞിട്ടും മാൻഹോൾ അടയ്ക്കാതെയുള്ള നിരുത്തരവാദപരമായ നടപടി ഉണ്ടായിരിക്കുന്നത്, സമാനനിലവിൽ തെറ്റിമൂല ഭാഗത്തും ഇത്തരത്തിൽ മാൻ ഹോൾ തുറന്നുകിടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും ഒരാൾ ഈ കുഴിയിൽ വീണ് അപകടം സംഭവിച്ചതായി നാട്ടുകാർ പറയുന്നു.
നിലവിൽ ഈ മാൻ മഴവെള്ളം നിറഞ്ഞ അവസ്ഥയിലാണ് അതിനാൽ തന്നെ കാൽനടയാത്രക്കാർക്ക് ഈ കുഴി പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കാത്തതും അപകടങ്ങൾക്ക് കാരണമായി തീരാറുണ്ട്.
എത്രയും പെട്ടെന്ന് തന്നെ മാൻഹോൾ സ്ലാബ്കൾ മൂടി ഇതുവഴി അപകടരഹിതമായ സഞ്ചാരം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.


