മഹാകവി കുമാരനാശാന്റെ വിഖ്യാത കൃതിയായ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ
ശതാബ്ദിയാഘോഷം സാംസ്കാരിക വകുപ്പു മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു.
വേദിയിൽ ചണ്ഡാലഭിക്ഷുകി കവിത പാരായണം ചെയ്ത മന്ത്രി, അന്ധവിശ്വാസത്തിനും അധമസംസ്കാരത്തിനുമെതിരെ സാംസ്കാരിക സമൂഹം പോരാടണമെന്ന് ആവശ്യപ്പെട്ടു.
മഹാകവി കുമാരനാശാന്റെ ഒരു വർഷം നീണ്ടു നിലക്കുന്ന 150-ാം ജന്മവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക വകുപ്പും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയതലത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ആശാൻ കൃതികളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം, പ്രബന്ധരചന-കാവ്യാലാപനം-കാവ്യ രചന തുടങ്ങി വിവിധമത്സരങ്ങൾ, ദേശീയകവി സമ്മേളനം, ആശാൻ കവിതകളുടെ വ്യത്യസ്ത രംഗാവതരണങ്ങൾ തുടങ്ങിയവ ഇതിനോടാനുബന്ധിച്ചു നടന്നു വരുന്നു .
കേരള സർവകലാശാല അധ്യാപകൻ ഡോ. എം.എ സിദ്ധിഖ് ശതാബ്ദി പ്രഭാഷണം നടത്തി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജലീൽ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ വി മധുസൂദനൻ നായർ തുടങ്ങിയവർ പങ്കാളികളായി.





