Tuesday, August 20, 2024
HomeCHIRAYINKEEZHUബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കർ കിഴുവിലത്ത്.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കർ കിഴുവിലത്ത്.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കർ കിഴുവിലത്ത്.
കേരളത്തിന്റെ പ്രഭാരി സ്ഥാനം ചോദിച്ച് വാങ്ങി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിയ മുൻ കാബിറ്റ് മന്ത്രി പ്രകാശ് ജാവേദ്ക്കർ, അറ്റിങ്ങൽ പാർലമെന്റ് മണലത്തിൽ, ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ബി ജെ പി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അറുപത്തിനാലാം നമ്പർ ബൂത്തിലെ പതിനഞ്ചംഗ കമ്മിറ്റി പ്രവർത്തകരെ നേരിൽ കണ്ട് പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ജനോപകാരപ്രദമായ പദ്ധതികളായ ജൽജീവൻ, കിസാൻ സമാൻവിധി, ആവാസ് യോജന, സൗജന്യ വൈദ്യുതി, ആരോഗ്യ ഇൻഷുറൻസ്, മറ്റ് വികസന പദ്ധതികളെക്കുറിച്ച് പ്രവർത്തകരുമായി സംവദിക്കുകയും, പ്രസ്തുത ആനുകൂല്യങ്ങൾ ബൂത്തിൽ ആർക്കൊക്കെ ലഭിച്ചു എന്ന് അന്വേഷിക്കുകയും ഇതൊക്കെ കേന്ദ്ര സർക്കാർ പദ്ധതികളാണന്ന് അവരെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ, സംസ്ഥാന സമിതി അംഗം ഭുവനചന്ദ്രൻ നായർ, ജില്ലാ ട്രഷറർ ബാലമുരളി,

കടക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, ജനറൽ സെക്രട്ടറിമാരായ അയിലം അജി, എം വിജയകുമാർ, മണ്ഡലം സെക്രട്ടറി അനീഷ് പി, പുരവൂർ ഏരിയാ പ്രസിഡന്റ് രജിത, ഏര്യാ ജനറൽ സെക്രട്ടറി ബൈജു.

ബൂത്ത് പ്രസിഡന്റും മറ്റ് ഭാരവാഹികളും പങ്കെടുത്ത വേദിയിൽ വച്ച് പ്രകാശ് ജാവേദ്ക്കർ വിവിധ മേഖലകളിൽ പ്രശസ്ത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES