അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കിഴിലെ ലഹരിവിരുദ്ധ പ്രചാര പരിപാടികളുടെ ഭാഗമായി “ഗ്രാമ ദീപം” പദ്ധതി സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജെൻക്ഷനിൽ തെരുവ് നാടകമുൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം സാമൂഹ്യ സിശ്രൂഷ സമിതിയുടെ കീഴിൽ അഞ്ചുതെങ്ങ് മേഖല ഫെറോന സിശ്രൂഷ സമിതിയുടെ കീഴിലാണ് “ഗ്രാമ ദീപം” പദ്ധതിയെന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് അഞ്ചുതെങ്ങ് ജംഗ്ഷനിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി കടയ്ക്കാവൂർ സി ഐ ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും.
ഫെറോനാ ശുശ്രൂഷ കോഡിനേറ്റർ ഫാദർ ബിഡ് മനോജ് അമാദോ ലഹരി വിരുദ്ധ സന്ദേശം നൽകും ആനിമേറ്റർമാരായ പ്രീതി, അനിത, പ്രിൻസി, സാന്ദ്ര, സൗമ്യ, സിമി ,സോൻസി, ഫെൻസിറ്റ ,ആഗി എന്നിവർ നേതൃത്വം നൽകും .

