Saturday, August 31, 2024
HomeANCHUTHENGUസുരക്ഷാ ഉപകരണങ്ങളുടെ പേരിൽ വൻ തുക കൈപ്പറ്റി അഞ്ചുതെങ്ങിൽ നിന്നടക്കമുള്ള മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു.

സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ വൻ തുക കൈപ്പറ്റി അഞ്ചുതെങ്ങിൽ നിന്നടക്കമുള്ള മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു.

സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ അഞ്ചുതെങ്ങിൽ നിന്നടക്കമുള്ള മത്സ്യത്തൊഴിലാളികളിൽ നിന്ന് വൻതുക ഗുണഭോക്തൃ വിഹിതമായ് കൈപ്പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും ഉപകരണങ്ങൾ നൽകാതെ മത്സ്യതൊഴിലാളികളെ വഞ്ചിയ്ച്ചതായ് ആക്ഷേപം.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വിഎച്ച്എഫ് റേഡിയോകൾ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുവാനായ് അഞ്ചുതെങ്ങിൽ നിന്നടക്കമുള്ള മത്സ്യത്തൊഴിലാളികളായ ഗുണഭോക്താക്കളിൽ നിന്നും വൻതുക മത്സ്യഭവൻ വഴി കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടുമാണ് ഉപകരണങ്ങൾ നൽകാതെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും രജിസ്‌ട്രേഷനും ലൈസന്‍സുമുളളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നുമാണ് ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് മത്സ്യഭവനുകൾ വഴി വ്യാപക പണപ്പിരിവ് നടത്തിയത്.

2020 ഡിസംബർ 2021 ജനുവരി കാലയളവിൽ ഇതിനായി അഞ്ചുതെങ്ങിൽ നിന്ന് മാത്രം നൂറോളം മത്സ്യതൊഴിലാകളായ വള്ള ഉടമകളിൽ നിന്ന് ഒരു ഉടമ ₹6253 രൂപ എന്ന നിരക്കിലാണ് മത്സ്യഭവൻ ഗുണഭോക്തൃ വിഹിതം പിരിച്ചെടുത്തത്. ഇതിനായുള്ള അപേക്ഷകൾ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫിസുകള്‍, മത്സ്യഭവനുകള്‍ വഴിയാണ് വിതരണം ചെയ്ത്. സമാന രീതിയിൽ സംസ്ഥാനമൊട്ടുക്ക് ഗുണഭോക്തൃ വിഹിതപിരിവ് നടന്നിരുന്നു.

എന്നാൽ ഗുണഭോക്തൃ വിഹിതം കൈപ്പറ്റി മാസങ്ങൾ കഴിയുമ്പോഴും ഉപകരണം നൽകുവാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനോടകം തന്നെ അന്വേഷണങ്ങളുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് മത്സ്യഭവൻ ഓഫീസ് കയറിഇറങ്ങി ദുരിതത്തിലായിരിക്കുന്നത്.

നിലവിൽ മത്സ്യഭവൻ ഉദ്യോഗസ്ഥർക്ക് പോലും ഉപകരണം നൽകുവാൻ കഴിയാത്തതിന്റെ വ്യക്തമായ കാരണമോ കൃത്യമായ വിശദീകരണമോ നൽകുവാൻ കഴിയാത്ത അവസ്ഥയാണ്.

ഇത്തരം ഉപകരണങ്ങൾ സാറ്റലൈറ്റ്മായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നവ ആയതിനാൽ ഇവ തിവ്രവാദ സംഘടനകൾ ദുരുപയോഗം ചെയ്യുമോ എന്ന ഭീതിയാണ് പദ്ധതി നടപ്പിലാക്കുവാനുള്ള കാലതാമസത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നും ലഭ്യമാകുന്ന സ്ഥിരീകരണമില്ലാത്ത വിശദീകരണം.

സംസ്ഥാന സർക്കാർ നിലവിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുവാൻ പദ്ധതിയിട്ട വിഎച്ച്എഫ് Very High Frequency (VHF) Marine Radio എന്ന ഉപകരണത്തിന്മേൽ നിലവിൽ രാജ്യത്ത് പൗരന്മാർ ഉപയോഗിക്കുന്നതിൽ ശക്തമായ മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും നിലവിലുണ്ട്. ഈ നിയന്ത്രണങ്ങൾ നിലനിൽക്കേ ആവിശ്യമായ അന്ന്വഷണമോ പഠനമോ നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കാൻ ഇറങ്ങിയതാണ് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നതെന്നാണ് സൂചന.

പദ്ധതി പ്രകാരം സർക്കാർ വാഗ്ദാനം ചെയ്ത ഉപകരണം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകണമെങ്കിൽ ലൈസൻസ് ഉൾപ്പെടെയുള്ള കടമ്പകളും ഒട്ടനവധി നൂലമാലകളുമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ ഈ പദ്ധതി നടപ്പിലാക്കുക അടുത്തെങ്ങും സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഉപകരണം നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും ഉപഭോക്തൃ വിഹിതമായി പിരിച്ചെടുത്ത വൻതുക പലിശ സഹിതം മടക്കിനൽകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES