സബ് ജില്ലാ കായിക മത്സരങ്ങളിൽ എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിന്.
വർക്കല സബ് ജില്ലാ കായിക മത്സരങ്ങളിലാണ് എൽപി വിഭാഗത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോസ്യസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഒന്നാം സ്ഥാനം കരസ്തമാക്കിയ സെന്റ് അലോഷ്യസ് സ്കൂളിലെ കായികതാരങ്ങളെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിന്റെ ഉത്ഘാടനം സ്ക്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ ജസ്റ്റിൻ ജൂഡിന് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ജോഷി ജോണി ആശംസകൾ അർപ്പിച്ചു, ഹെഡ്മിസ്ട്രെസ് ഏലിയാമ്മ തോമസ് സ്വാഗതവും വാർഡ് മെമ്പർ മിനി ജൂഡ് ആശംസകൾ പറഞ്ഞു.



