Monday, August 19, 2024
HomeAATINGALകേരളകൗമുദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്ന്.

കേരളകൗമുദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്ന്.

ലഹരിക്കെതിരെ കേരളകൗമുദി ബോധപൗർണ്ണമി ക്ലബും ,സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന ക്യാമ്പയിൻ ആറ്റിങ്ങലിൽ ഇന്ന് രാവിലെ 10.30 ന് നടക്കും.

ഗവൺമന്റ് അവനവഞ്ചേരി സ്കൂളിൽ നടക്കുന്ന ക്യാമ്പയിൻ ആറ്റിങ്ങൽ നഗരസഭാ ചെയർപെഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ ജി.എൽ.നിമി സ്വാഗതം ആശംസിക്കും. പി.ടി.എ പ്രസിഡൻറ് ടി.എൽ പ്രഭൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബിഗ് ബോസ് ഫെയിം ,സീരിയൽതാരം മണികണ്ഠൻ തോന്നയ്ക്കൽ മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ സന്ദേശം അസി.എക്സൈസ് കമ്മീഷണർ ജയരാജ് പി.കെ നയിക്കും.

ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൾ സമദ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ രമ്യാ സുധീർ, കൗൺസിലർമാരായ ആർ.എസ് അനൂപ്, കെ.ജെ.രവികുമാർ ,എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ ,സ്റ്റാഫ് സെക്രട്ടറി ആർ.എസ് .സുജാറാണി എന്നിവർ ആശംസ അർപ്പിക്കും.

കേരള കൗമുദി ലേഖകൻ സതീഷ് കണ്ണങ്കര, കേരളകൗമുദി അസിസ്റ്റൻറ് മാർക്കറ്റിംഗ് മാനേജർ രഞ്ചിത്ത് എന്നിവർ നന്ദി രേഖപ്പെടുത്തും. ഇതോടൊപ്പം ലഹരിക്കെതിരെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗവൺമന്റ് അവനവഞ്ചേരി സ്കൂളിനും, ലഹരി വിരുദ്ധ പ്രവർത്തനത്തിനെതിരെ സ്കൂളിലെ തന്നെ സജീവ സാന്നിദ്ധ്യമായ അദ്ധ്യാപകനായ സാബു .എൻ ,ബിസിനസ്സ് രംഗത്ത് സജീവമായ രാജേന്ദ്രൻ അലുക്കോ, വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ആറ്റിങ്ങൽ ടാൻറം എം.ഡി. ഡോക്ടർ ബി.രാധാകൃഷ്ണൻ, കവിയും അധ്യാപകനുമായ കവലയൂർ.എസ്. താണുവൻ ആചാരി, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ എഞ്ചിനീയർ. എൻ.രവീന്ദ്രൻ നായർ, അജിൽ മണിമുത്ത്, ബ്രഹ്മശ്രീ.ഡോ. കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരെ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES