Saturday, August 24, 2024
HomeAATINGALആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ ബഹുനില മന്ദിരോൽഘാടനം ഡിസംബർ 15 ന്.

ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ ബഹുനില മന്ദിരോൽഘാടനം ഡിസംബർ 15 ന്.

ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബർ 15 ന്.
സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച്
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർമ്മ പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.

ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് എച്ച്.എസ്.എസിൽ നിർമ്മിച്ച ബഹുനില ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബർ 15 വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.

ഒഎസ് അംബിക എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അടൂർപ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും.

യോഗത്തിൽ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES