Sunday, August 25, 2024
HomeAATINGALഅടിസ്ഥാന സൗകര്യ വികസനമില്ലാതെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ.

അടിസ്ഥാന സൗകര്യ വികസനമില്ലാതെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ.

അഞ്ചുതെങ്ങ് – പെരുമാതുറ ഹാർബർ വാർഫുകൾ. ഹാർബർ ടോൾ പിരിവ് ലേലത്തുകയിൽ റെക്കോഡ് വർദ്ധനവ് സൃഷ്‌ടിച്ചിട്ടും മുതലപ്പൊഴി ഹാർബറിലെ അഞ്ചുതെങ്ങ് – പെരുമാതുറ വാർഫ്കളിൽ കൃത്യമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കി നൽകുവാൻ കഴിഞ്ഞിട്ടില്ല.

ഇരു വാർഫ്കളിലും കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് രണ്ടും – മൂന്നും മടങ്ങ് അധിക തുകയ്ക്കാണ് ലേലം നടന്നത്. കഴിഞ്ഞതവണ ₹48,00000 ത്തിന് ലേലം പോയ അഞ്ചുതെങ്ങ് മുതലപ്പൊഴി താഴമ്പള്ളി ചുങ്കപ്പിരിവ് ഇത്തവണ ₹1,40,1000 (+18% GST പുറമെ) ത്തിനാണ് ലേലം കൊണ്ടത്.
കഴിഞ്ഞ തവണ ₹20,00000 ലക്ഷം രൂപയ്ക്ക് ലേലം പോയ പെരുമാതുറ വാർഫ് ഇത്തവണ ₹40,49000 (+18% GST പുറമേ) ലക്ഷത്തിനുമാണ് ലേലം കൊണ്ടത്.

എന്നാൽ ലേലത്തുകയിൽ, വൻ മാറ്റം സംഭവിച്ചിട്ടും ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊള്ളുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

▪️ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പ്രവേശന കവാടം.

നിലവിൽ ഹാർബറിനുള്ളിൽ പ്രവേശിക്കുവാനും തിരികെ പോകുവാനും ഒരു കവാടം മാത്രമാണുള്ളത്. ഇത് വൻതോതിൽ ഗതാഗതക്കുരുക്ക്കൾക്ക് കാരണമാകുന്നുണ്ട്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന ഈ കവാടത്തിലേക്ക് ഇരുസൈഡിൽ നിന്നും വാഹനങ്ങൾ എത്തുന്നതോടെ കാൽനടയാത്ര ഉൾപ്പെടെ ക്ലേശകരമായ്ത്തീരുന്ന അവസ്ഥയാണ്. പലപ്പോഴും വാഹനങ്ങൾ മണിയ്ക്കൂറുകളോളം കുടുങ്ങിപ്പോകുന്ന അവസ്ഥകൾ പോലും ഇവിടെയുണ്ടായിട്ടുണ്ട്. ഇത് വലിയതതോതിലുള്ള ശബ്ദമലീനീകരണത്തിനും കാരണമാകുന്നുണ്ട്.

പരിഹാരം : പ്രവേശനത്തിനും തിരിച്ചുപോക്കിനുമായി വെവ്വേറെ കവാടങ്ങൾ നിർമ്മിക്കുകയും മുച്ചക്ര ഇരുചക്ര / കാൽനട യാത്രക്കാർക്കായി പ്രത്യേകം പാത ഒരുക്കുകയും വേണം.

▪️ സ്ഥലപരിമിതിയിൽ നട്ടംതിരിഞ്ഞ് ലേലപ്പുര.

നിലവിലെ സ്ഥിതിയിൽ ഉൽക്കടലിൽനിന്ന് ചരക്കുമായി എത്തുന്ന വള്ളങ്ങളിലെ മത്സ്യങ്ങൾ ബോക്സ്കളിലേക്ക് മാറ്റി ക്രമീകരിക്കുവാൻ സ്ഥലപരിമിതിമൂലം വളരെയേറെ സമയം ചിലവഴിയ്ക്കേണ്ട അവസ്ഥയാണ് തൊഴിലാളികൾക്കുള്ളത്.
ഓരോ വള്ളങ്ങളിലേയും ചരക്കുകൾ വാർഫിൽ എത്തുമ്പോൾ മുൻ വള്ളങ്ങളിലെ ചരക്കുകൾ പൂർണ്ണമായി മാറ്റിക്കഴിയാതെ അടുത്ത വള്ളങ്ങളിലേക്ക് കരയ്ക്കെത്തിക്കാൻ കഴിയുന്നില്ല. ഇത് പലപ്പോഴും മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും സംഘർഷങ്ങൾക്കും പോലും കാരണമാകാറുണ്ട്

പരിഹാരം : നിലവിലെ വാർഫിനോട്‌ ചേർന്ന് പുതിയ വാർഫ് ബ്ലോക്ക്‌കൾ കൂടി നിർമ്മിക്കേണ്ടതാണ്. ഇത് ഒരേ സമയം കൂടുതൽ വള്ളങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യുവാൻ സഹായകരാമാകും.

▪️ ശീതീകരിച്ച മത്സ്യസംഭരണ കേന്ദ്രത്തിന്റെ (കൂൾ ചേമ്പർ) അഭാവം.

മത്സ്യശേഖരിച്ചു വയ്ക്കുവാൻ കൂൾ ചേമ്പർ സംവിധാനമില്ലാത്തത് മുതലപ്പൊഴി ഹാർബറിന്റെ പ്രധാന ന്യൂനതയിൽ ഒന്നാണ്. തന്മൂലം തൊഴിലാകൾക്ക് കൂടുതൽ മത്സ്യം ലഭ്യമാകുന്ന സന്ദർഭങ്ങളിൽ കുറഞ്ഞ വിലയ്ക്ക് തന്നെ ലഭിയ്ക്കുന്ന മത്സ്യങ്ങൾ വിറ്റഴിയ്‌ക്കേണ്ട അവസ്ഥയാണ്. ഇത് മത്സ്യത്തൊഴിലാളികൾക്ക് വൻ സാമ്പത്തിക ബാധ്യതകൾ വരുത്തിവയ്ക്കുന്നതിനും കാരണമായത്തീരുന്നുണ്ട്

പരിഹാരം : മുതലപ്പൊഴി ഹാർബറിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ശീതീകരിച്ച മത്സ്യ സംഭരണ കേന്ദ്രങ്ങൾ (കൂൾ ചേമ്പർ)
ആരംഭിയ്ക്കുവാൻ നടപടിവേണം.

▪️ ആഴക്കുറവ് വലിയ വള്ളങ്ങൾ വാർഫിലെത്തിക്കുന്നതിന് തടസ്സം.

അഞ്ചുതെങ്ങ് കായലിന്റെ ആഴക്കുറവ് പല്ലപ്പോഴും വാർഫിലേക്ക് വലിയ വള്ളങ്ങൾ എത്തിയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്. മുൻകാലങ്ങളിൽ വാർഫ് പ്രദേശത്ത് ട്രെഡ്ജിങ് നടത്തി ആഴം കൂട്ടുവാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്. ചരക്ക് നിറച്ച വള്ളങ്ങൾ പൂർണ്ണതോതിൽ വാർഫിൽ എത്തിയ്ക്കുവാൻ കഴിയാതെ വരുന്നതോടെ ലഭിയ്ക്കുന്ന മത്സ്യങ്ങൾ കടലിൽ വച്ച്തന്നെ മറ്റ് ചെറു വള്ളങ്ങളിൽ കയറ്റി വാർഫിലേക്ക് അയക്കേണ്ട അവസ്ഥയാണ്.

പരിഹാരം : വാർഫിനോട് ചേർന്നുള്ള കായൽ മേഖലയിൽ ട്രെഡ്ജ്ജിങ് നടത്തി നിശ്ചിത ആഴം എല്ലാ കാലാവസ്ഥകളിലും ഉറപ്പാക്കേണ്ടതാണ്.

▪️ പൊതുനിരത്തിലെ അനധികൃത പാർക്കിങ്.

നിലവിൽ ഹാർബറിൽ എത്തുന്ന വാഹനങ്ങൾ പാർക്കുചെയ്യുവാൻ പ്രത്യേക സംവിധാനങ്ങൾ ഒന്നുംതന്നെ തുറമുഖ വകുപ്പ് ഒരുക്കിയിട്ടില്ല. അതിനാൽ തന്നെ തുറമുഖത്ത് വ്യാപാര ആവിശ്യങ്ങൾകക്കായ് എത്തുന്ന ചരക്ക് ലോറികളും മറ്റും, പ്രധാന റോഡിന്റെ ഇരുവശങ്ങളിലും, മുതലപ്പൊഴി പാലത്തിന് മുകളിലുമായാണ് പാർക്ക് ചെയ്യേണ്ടി വരുന്നത്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെയും. മുതലപ്പൊഴിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ എത്തുന്ന സഞ്ചാരികളുടെ വരവിനേയും ബാധിച്ചിട്ടുണ്ട്.

പരിഹാരം : പാർക്കിങ്ങിനായി പ്രത്യേക സ്ഥലം കണ്ടെത്തി പാർക്കിങ് സ്ലോട്ടുകൾ തയ്യാറാക്കണം. സ്ഥലപരിമിതി ഇതിന് തടസ്സമാകുകയാണെങ്കിൽ പകരം സംവിധാനമെന്നോണം ഹാർബറിനോട്‌ ചേർന്ന് അത്യാധുനിക രീതിയിലുള്ള പാർക്കിങ് സമുശ്ചയം നിർമ്മിക്കുവാനും സാധിക്കുന്നതാണ്. ഈ സമുച്ചയത്തിൽ തന്നെ ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള അധിക ടോയ്‌ലറ്റ് ബ്ലോക്ക്‌കളും, ലഘു ഭക്ഷണ ശാലകളും നിർമ്മിക്കുവാനും സാധിക്കും.

▪️വാർഫിലേയും അനുബന്ധ പ്രദേശങ്ങളിലേയും വെളിച്ചക്കുറവ് രാത്രികാലങ്ങളിലെ പോക്ക് വരവുകളും ചരക്ക്നീക്കവും ദുർഘടമാക്കുന്നു.

വാർഫിലും അനുബന്ധ പ്രദേശങ്ങളിലും കൃത്യമായ വൈദ്യുത വെളിച്ച സംവിധാനങ്ങൾ ഇല്ലാത്തത്, രാത്രികാലങ്ങളിലെ വള്ളങ്ങളുടെ പോക്ക് വരവുകൾക്കും ചരക്ക് നീക്കത്തിനും വൻതോതിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും വള്ളങ്ങളിലെ തന്നെ ബാറ്ററി സംവിധാനം ഉപയോഗിച്ചുള്ള ചെറു വെളിച്ച സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ചരക്ക് നീക്കവും സുരക്ഷിത യാത്രയും മത്സ്യത്തൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഉറപ്പാക്കുന്നത്.

കൂടാതെ, ഇടപാടുകൾക്കായ് ഹാർബറിൽ എത്തുന്ന വാഹനങ്ങളിലെ ലൈറ്റുകൾ തെളിച്ചും ചുമട്ട് തൊഴിലാളികളെ സഹായിക്കുന്ന കാഴ്ച ഇവിടെ സ്ഥിരമാണ്.

പരിഹാരം : വാർഫിലും മേഖലകളിലും കൃത്യമായ വെളിച്ച സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഹൈമാസ് ലൈറ്റ്കൾ സ്ഥാപിച്ചുകൊണ്ട് പ്രദേശത്ത് തടസ്സമില്ലാത്ത വിളിച്ച സംവിധാനം ഒരുക്കുകയാണെങ്കിൽ ഇത് അതിവേഗത്തിലുള്ള ചരക്ക് നീക്കത്തിന് സഹായകമാകും.

▪️ടോയ്ലറ്റ് ബ്ലോക്ക്‌ പ്രവർത്തനം തോന്നുംപടി.

പൊതുവെ, ടോയ്ലറ്റ് ബ്ലോക്ക്‌കളുടെ നോക്കിനടത്തിപ്പിനുള്ള ലേലം ഹാർബർ വാർഫ് ലേലത്തോടൊപ്പമല്ല എന്നതാണ് ടോയ്ലറ്റ് ബ്ലോക്ക്‌കളുടെ പ്രവർത്തനത്തെ താളം തെറ്റിയ്ക്കുവാനുള്ള പ്രാധാന കാരണം. ഹാർബറിൽ വ്യാപാര ആവിശ്യങ്ങൾക്കായ് എത്തുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കുമായി മൂന്നോളം ശുചിമുറികളും, കുളിമുറികളുമുൾപ്പെട്ട ടോയ്ലറ്റ് ബ്ലോക്ക്‌ സംവിധാനം നിർമ്മിച്ചിട്ടുണ്ടെങ്കിലും
ഇവ പലപ്പോഴും പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.

തന്മൂലം
ടോൾ അടച്ച് മത്സ്യ വ്യാപാരത്തിനായ് വരുന്ന ലോറി ഡ്രൈവർമാർ, തൊഴിലാളി സ്ത്രീകൾ എന്നിവർ ഇതുമൂലം പ്രാഥമിക ആവിശ്യങ്ങൾക്ക് സമീപ പ്രദേശങ്ങളിലെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

പരിഹാരം : വാർഫ് ലേലത്തോടൊപ്പം തന്നെ ടോയ്ലറ്റ് ബ്ലോക്ക്‌ കളുടെ നടത്തിപ്പ് ലേലവും നടത്തണം. കൂടാതെ, ടോയ്ലറ്റ് ബ്ലോക്ക്‌കൾ കൃത്യമായി അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തനക്ഷമമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകളും അനിവാര്യമാണ്.

▪️ബോട്ട്കൾ ആങ്കർ ചെയ്യുവാനുള്ള സംവിധാനങ്ങൾ അപര്യാപ്തം.

നിലവിൽ മുതലപ്പൊഴിയിലെ മത്സ്യബന്ധന യാനങ്ങൾ ആങ്കർ ചെയ്യുന്നതിന് പ്രത്യേക ജെട്ടി സംവിധാനങ്ങൾ ഒന്നുതന്നെ മുതലപ്പൊഴി ഹാർബറിൽ ഒരുക്കിനൽകിയിട്ടില്ല. തന്മൂലം മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ലക്ഷങ്ങൾ വിലപിടിപ്പുള്ള മത്സ്യബന്ധനയാനവും ഉപകരണങ്ങളും അഞ്ചുതെങ്ങ് കായലിന്റെ പല ഭാഗങ്ങളിലായുള്ള ആങ്കർ ചെയ്യുകയാണ് പതിവ്. ഇത് വള്ളങ്ങളുടെ നാശനഷ്ടങ്ങൾക്കും മോഷണങ്ങൾക്കും കാരണമായ്ത്തീരാറുണ്ട്. ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ മത്സബന്ധന ഉപകരണങ്ങളാണ് ഈ പ്രദേശത്ത് ആങ്കർ ചെയ്തിരുന്ന വള്ളങ്ങളിൽ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.

നിലവിൽ കോസ്റ്റൽ പോലീസിന്റെ റസ്ക്യു ബോട്ട് പാർക്കുചെയ്യുവാൻ പോലും സുരക്ഷിതമായ ഒരു സ്ഥലം ഇല്ലാത്ത അവസ്ഥയാണ്.

പരിഹാരം : അഞ്ചുതെങ്ങ് കായലിന്റെ അഞ്ചുതെങ്ങ് – പെരുമാതുറ ഭാഗങ്ങളിലായി കായലിൽസംരക്ഷണ ഭിത്തിയോടൊപ്പം സുരക്ഷിതമായി വള്ളങ്ങൾ ആങ്കർ ചെയ്യുവാനുള്ള ജെട്ടികൾ നിർമ്മിക്കണം.

▪️ഹാർബർ ശുചീകരണം പേരിന് മാത്രം.

ഹാർബർ പ്രദേശത്തെ ശുചീകരണ പ്രവർത്തികൾ നാമത്തിൽ മാത്രമാണ്. മത്സ്യങ്ങൾ കൂടുതലായി എത്തുന്നതോടെ ഹാർബറും അനുബന്ധ പ്രദേശങ്ങളും മത്സ്യഅവശ്ഷ്ടങ്ങളും ദുർഗന്ധവും കൊണ്ട് നിറയുന്ന അവസ്ഥയാണ്. കൂടാതെ മത്സ്യങ്ങൾ സൂക്ഷിയ്ക്കുവാനായ് എത്തിക്കുന്ന ഐസ്കളുടേത് ഉൾപ്പെടെയുള്ള മലിനജലം പൊതുനിരത്തിൽത്തന്നെ മാദണ്ഡങ്ങൾ പാലിക്കാതെ ഒഴുക്കിവിടുന്ന അവസ്ഥയാണ്.

ഹാർബർ വാർഫ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്ന നിബന്ധനകളൊന്നും നിലവിൽ മുതലപ്പൊഴി ഹാർബറിൽ പാലിയ്ക്കപ്പെടാറില്ല. ദിവസ വേദന അടിസ്ഥാനത്തിൽപോലും ഒരു ക്ലിനിങ്ങ് തൊഴിലാളിയെ നിയമിക്കുവാൻ ഇതുവരെയും ഹാർബർ ഡിപ്പാർട്ട്മെന്റ് വകുപ്പിന് കഴിഞ്ഞിട്ടില്ല.
തന്മൂലം ഹാർബറിനുള്ളിൽ മാലിന്യവും പാഴ്ച്ചെടികളും ഇഴജന്തുക്കളേയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പരിഹാരം : ശുചീകരണ പ്രവർത്തികൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ശ്രദ്ധചെലുത്താൻ തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES