Tuesday, August 27, 2024
HomeAATINGALഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ...

ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ തയ്യാറാകണം : അഞ്ചുതെങ്ങ് സജൻ.

പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചായത്ത്കൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ തയ്യാറാകണമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻരംഗത്ത്.

പൊതു ശ്മശാനം വേണമെന്ന ആവിശ്യത്തോട് കാലങ്ങളായ് മുഖം തിരിക്കുന്ന നടപടിയാണ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കളും സ്വീകരിച്ചിട്ടുള്ളത്. ഇതോടെയാണ് സഞ്ചരിക്കുന്ന പൊതു ശ്മശാനമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകൻ രംഗത്ത് വന്നിരിക്കുന്നത്.

മഴക്കാലങ്ങളിൽ അടിയ്ക്കടി വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ മൂന്ന് പഞ്ചായത്ത്കളും, ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാല്‍ ആഴ്ചകളോളമാണ് മലിനജലം തങ്ങി നില്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മത-ആചാര പ്രകാരം ദഹിപ്പിയ്ക്കുവാനൊ മറവ് ചെയ്യുവാനോ കഴിയാത്ത ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്.
മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ളഭൂമിയില്‍ അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയാത്തവരും ഇതിന്റെ ഇരകളാകുകയാണ്.
മാത്രവുമല്ല, ഹൈന്ദവ മത വിശ്വസികൾ വീടുകള്‍ക്ക് സമീപത്തായ്ത്തന്നെ തങ്ങളുടെ ഉറ്റവര്‍ക്ക് അന്ധ്യ നിദ്ര ഒരുക്കുന്ന രീതിയാണ് കാലങ്ങളായ് നടന്നുപോകുന്നത്, ജനപ്പെരുപ്പം കൂടുകയും ഒഴിഞ്ഞപുരയിടങ്ങൾ ഇല്ലാതാകുയും ചെയ്യുന്ന സാഹചര്യവും വിരൽ ചൂണ്ടുന്നത് പൊതു ശ്മശാനം എന്ന ആവിശ്യമാണ്.

വാജ്‌പേയ് ഗവെമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകള്‍ തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായ്‌ ഉള്‍പെടുത്തണം എന്ന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും
പൊതു ശ്മശാനം ഉള്‍പെടുത്തുകയും പദ്ധതിരേഖ പസ്സാക്കിയതിനു ശേഷം സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന സ്ഥിര ന്യായം നിരത്തി തടിതപ്പുകയുമാണ്‌ ചെയ്തത്.

എന്നാല്‍ സ്ഥലമില്ല എന്ന ന്യായം പറയുമ്പോള്‍ തന്നെ ഇത്തരം ആവിശ്യങ്ങള്‍ക്കായി അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്ത്കൾക്ക്‌ ഉപയോഗപ്പെടുത്തുവാൻ കഴിയുന്നത്ര സർക്കാർ ഭൂമി അഞ്ചുതെങ്ങ് മീരാൻകടവ് പുതിയപാലത്തിന്റെ ഇരുകരകളിലുമായ് ഒഴിഞ്ഞു കിടക്കുകയാണ്, പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ ഭൂമി ഏറ്റെടുത്തുകൊണ്ട് പദ്ധതി നടപ്പിലാക്കുവാൻ നിഷ്പ്രയാസം സാധിക്കുമെന്നിരിയ്ക്കെ ഇരു ഗ്രാമ പഞ്ചായത്ത്കളും മൗനം പാലിക്കുകയാണ്.
ആവിശ്യമെങ്കിൽ മൂന്ന് പഞ്ചായത്ത്കൾക്ക് കൂടി ഇവിടെ ഒരു ശ്മാശാനം സ്ഥാപിക്കുവാനും കഴിയും.
എന്നാൽ ഈ പൊതു വിഷയത്തിന്മേൽ ഇന്നിതുവരെയും യാതൊരു നടപടിയും ഗ്രാമ പഞ്ചായത്ത്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മാശാനം നിർമ്മിയ്ക്കുവാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ കളക്ഷൻ സെന്റർ ആക്കുകയായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആകട്ടെ വിവിധ ഘട്ടങ്ങളിലായി പദ്ധതി രേഖകളിൽ പൊതു ശ്മശാനം ഉൾപ്പെടുത്തിയെങ്കിലും നാളിതുവരെയും പദ്ധതി നടപ്പിലാക്കുവാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല.

വക്കം ഗ്രാമ പഞ്ചായത്തും ഈ വിഷയത്തിൽ മെല്ലെപ്പോക്ക്‌ നയമാണ് സ്വീകരിച്ചിട്ടുള്ളത് ആരെങ്കിലും ഭൂമി സൗജന്യമായി നൽകുകയാണെങ്കിൽ പൊതു ശ്മാശാനം നിർമ്മിക്കാമെന്ന നിലപാടിലാണ് വക്കം പഞ്ചായത്തിന്റെ നിലപാട്.

പദ്ധതി നടപ്പിലാക്കുവാൻ പഞ്ചായത്ത്കൾ സ്ഥല ലഭ്യത പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുമ്പോഴാണ് പൊതുജന താല്പര്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ശ്മശാനം വാങ്ങണമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നിരിക്കുന്നത്.

സഞ്ചരിക്കുന്ന ശ്മശാനം
(Mobile Cremator With Lpg Gas Burning System) ഇത്തരം ഉപകരണങ്ങളിൽ ജാപ്പനീസ് ബർണറുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് അതിനാൽ തന്നെ 1,200° ഡിഗ്രി ഫാരൻഹീറ്റിൽ (650 ഡിഗ്രി സെൽഷ്യസ്) എത്തുന്നു, കൂടാതെ 1.5 മണിക്കൂറിനുള്ളിൽ മൃതശരീരം ദഹിപ്പിയ്ക്കുവാൻ കഴിയും. ഓരോ രണ്ട് മണിക്കൂറിലും ഒരു മൃതദേഹം ദഹിപ്പിക്കാവുന്നത്ര സാങ്കേതിക മികവുള്ള ഉപകരണങ്ങളും ഇന്ന് വിപണിയിലുണ്ട്. പുകയും, മണവും ചുറ്റുപാടുകൾ മലിനമാക്കുന്നത് ഒഴിവാക്കുവാനുള്ള നൂതന സംവിധാനങ്ങളും ഇത്തരം ഉപകാരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം ഉപകാരണങ്ങൾക്ക് പ്രവർത്തിപ്പിക്കുവാൻ ആദ്യ ഘട്ടം പവറും ഒരു എൽപിജി സിലിണ്ടറുമാണ് ആവശ്യമായുള്ളത്, അത് എവിടെയും കൊണ്ടുപോകാനും പ്ലഗ് ഇൻ ചെയ്യാനും കഴിയും.

അതുകൊണ്ട് തന്നെ ഇത്തരം ഉപകരണങ്ങൾ വാങ്ങുക വഴി മൂന്ന് പഞ്ചായത്ത്കളുടെയും പൊതുശ്മശാന വിഷങ്ങൾക്കുള്ള ശാശ്വത പരിഹാരം കാണുവാൻ കഴിയുമെന്ന് ചൂണ്ടികാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES