കേരളാ യൂണിവേഴ്സിറ്റി എം.എ ജേർണലിസത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രവീണിനും അവനവഞ്ചേരി ഹൈസ്ക്കൂളിൽ നിന്ന് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും ലീഡർ സാംസ്കാരികവേദിയുടെ ആദിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്.എസ് പ്ലാസാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വെച്ച് അടൂർ പ്രകാശ് എം.പി മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു.ഇത്തരം ചടങ്ങുകൾ പഠനരംഗത്തും സാമൂഹ്യ സാംസ്ക്കാരിക രംഗത്തും കൂടുതൽ ഊർജ്ജം പകരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മുൻ നഗരസഭാ വൈസ് ചെയർമാൻ ഡോ. വി.എസ് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക സംഘടനാ നേതാവ് ജി.എസ്. റ്റി. യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, കെ. കൃഷ്ണ മൂർത്തി, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, ദളിത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയകുമാർ, പ്രവാസി കോൺഗ്രസ്റ്റ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് എച്ച്. ബഷീർ, സലിം പാണന്റെ മുക്ക്, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഭാസി, ബി. കെ സുരേഷ് കുമാർ എന്നിവർ അനുമോദന പ്രസം ഗം നടത്തി.

