Monday, August 26, 2024
HomeKADAKKAVURഎക്സ് - ഐഎൻഎ അസോസിയേഷന്റെയും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നേതാജി ജന്മവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

എക്സ് – ഐഎൻഎ അസോസിയേഷന്റെയും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നേതാജി ജന്മവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

എക്സ് ഐഎൻഎ അസോസിയേഷനും, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നേതാജി ജന്മ വാർഷികവും അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഷീലയുടെ അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ആർ പ്രകാശ് സ്വാഗതം ആശംസകളും അസിസ്റ്റൻറ് സെക്രട്ടറി വിനോദ് കുമാർ റിപ്പോർട്ടും അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി മണികണ്ഠൻ, ബ്ലോക്ക് അംഗം ശ്രീകല ,സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ ഉദയ, M.ഷിജു, അഫ്സൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി മലയാളം റാങ്ക് ജേതാവായ അനുജയ്ക്ക് നേതാജിയുടെ പേരിലുള്ള അവാർഡും 13000 രൂപ ക്യാഷ് പ്രൈസും സമ്മാനിച്ചു. കൂടാതെ, എംഎ കേരള നടനം റാങ്ക് ജേതാവായ കുമാരി ജ്വാല ജോയിയേയും ചടങ്ങിൽ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES