ആനത്തലവട്ടം സ്വദേശിയായ മുപ്പത്തിമൂന്ന് കാരൻ ജോലിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ചിറയിൻകീഴ് ആനത്തലവട്ടത്തായിരുന്നു സംഭവം. ആനത്തലവട്ടം വയമ്പള്ളി വീട്ടിൽ അരുൺ (കുട്ടൻ) (33) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാർഥമിക നിഗമനം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആനത്തലവട്ടത്തെ ഒരു വീട്ടിൽ നിർമ്മാണ പ്രവർത്തികൾക്കായെത്തിയഅരുൺ ജോലിയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന്
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അവിവാഹിതനാണ്, അമ്മ കാഞ്ചന അച്ഛൻ രഘു (Late)

