മുദാക്കൽ പഞ്ചായത്ത് കല്ലിൻമൂട് വാർഡ് കുടുംബശ്രീയുടെ എഡിഎസ് വാർഷികം ഫെബ്രുവരി 11 ന് (നാളെ) ചെമ്പൂര് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, തോന്നക്കൽ മണികണ്ഠൻ, കവിയത്രി ബദരി പുനലൂർ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ , അനുമോദനങ്ങൾ, ആദരവുകൾ, സെമിനാർ, തുടങ്ങിയവയും വാർഷികത്തിന്റെ ഭാഗമായി നടക്കും.

