Thursday, August 29, 2024
HomeVAKKOMവക്കം "സ്മാർട്ട് വില്ലേജ് ഓഫീസ്" സേവനങ്ങൾ വൈകുന്നു : ഓൺലൈൻ സേവനങ്ങൾക്കുപോലും പലതവണ ഓഫീസ് കയറിയി...

വക്കം “സ്മാർട്ട് വില്ലേജ് ഓഫീസ്” സേവനങ്ങൾ വൈകുന്നു : ഓൺലൈൻ സേവനങ്ങൾക്കുപോലും പലതവണ ഓഫീസ് കയറിയി ഇറങ്ങേണ്ട അവസ്ഥ.

വക്കം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന്റെ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിലുള്ള കാലതാമസം ജനങ്ങളെ വലയ്ക്കുന്നു. വില്ലജ് ഓഫീസ് ഓൺലൈൻ സേവനങ്ങൾക്കുപോലും പലവട്ടം “സ്മാർട്ട് വില്ലേജ് ഓഫീസ്” കയറിയിറങ്ങേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.

സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ
ഏകജാലക – ഓൺലൈൻ സേവനങ്ങൾക്ക് പോലും മാസങ്ങൾ കാത്തിരുപ്പും പലതവണ “സ്മാർട്ട് വില്ലജ് ഓഫീസ്” കയറിയിറങ്ങേണ്ട അവസ്ഥയുമാണ്. തന്മൂലം വില്ലജ് ഓഫീസിൽ നിന്ന് സമയബന്ധിതമായ് പൂർത്തീകരിയ്ക്കേണ്ട വിവിധ സേവനങ്ങൾക്കായ് വക്കം നിവാസികൾ നെട്ടോട്ടമോടുകയാണ്.

ലൈഫ് ഭവനപദ്ധതി, പെൻഷൻ, പഠന, ആവിശ്യങ്ങൾക്കും മറ്റുമുള്ള സിർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാകാത്തതിനെ തുടർന്ന് ഇതിനോടകം നിരവധിപേരാണ് വെട്ടിലായത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് സേവനങ്ങൾ വൈകുവാനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

വില്ലജ് ഓഫീസ് ജീവനക്കാരുടെ നിറുത്തരവാദിത്വപരമായ നടപടിയിലൂടെ ലൈഫ് ഭവനപദ്ധതിയ്ക്കായ് അപേക്ഷ സമർപ്പിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. കൂടാതെ ജില്ലാ – ബ്ലോക്ക്‌ – പഞ്ചായത്ത് തല പദ്ധതികൾക്കായുള്ള വിവിധ സർട്ടിഫിക്കറ്റുകൾ നൽകുവാനും കഴിയുന്നില്ല.

ഇത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട വകുപ്പ് ഈ വിഷയത്തിന്മേൽ അടിയന്തര ഇടപെടൽ നടത്തി വില്ലേജ് ഓഫീസ് പ്രവർത്തനം കാര്യക്ഷമവും കുറ്റമറ്റതുമാക്കണമെന്നുമാണ് വക്കത്തുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES