Friday, August 30, 2024
HomeAATINGALആറ്റിങ്ങൽ ഇൻസൈറ്റ് പിഎസ്സ്സി കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം...

ആറ്റിങ്ങൽ ഇൻസൈറ്റ് പിഎസ്സ്സി കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ആറ്റിങ്ങൽ ഇൻസൈറ്റ് പിഎസ്സ്സി (PSC) കൊച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന “പഠിക്കാം പറയാം” ക്വിസ് പ്രോഗ്രാമിന്റെ വിജയികളായ ടീം എപിജെ അബ്ദുൽ കലാമിന്, പ്രശസ്ത ടിവി – സിനിമാ താരം തോന്നക്കൽ ജയചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.

യോഗത്തിൽ സ്ഥാപനത്തിന്റെ പ്രതിനിധി ബിലിൽ ദേവ് സ്വാഗതം പറഞ്ഞു. അധ്യാപകനായ ഫൈസൽ കൊല്ലം യോഗത്തിൽ സംസാരിച്ചു. മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ ഇത്തരത്തിലുള്ള ക്വിസ് പ്രോഗ്രാമുകൾ സഹായിക്കുമെന്ന് യോഗത്തിൽ സംസാരിച്ചുകൊണ്ട് തോന്നക്കൽ ജയചന്ദ്രൻ അറിയിച്ചു. രണ്ടാം സ്ഥാനം നേടിയ ടീം ന്യൂട്ടനും അദ്ദേഹം ആശംസകൾ നേർന്നു.

അടുത്ത ഘട്ട മത്സരങ്ങൾ ആരംഭിച്ചതായി സ്ഥാപന പ്രതിനിധികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES