ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കടല്‍മാര്‍ഗം കാനഡയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത ജാഗ്രത.
ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. പട്രോളിങ് കര്‍ശനമാക്കി മുഴുവന്‍ ഉദ്യോഗസ്ഥരും പരിശോധനയില്‍ സജീവമാകാനും കോസ്റ്റല്‍ പൊലീസ് ആസ്ഥീനത്തുനിന്ന് നിര്‍ദേശമുണ്ട്.
തീരപ്രദേശങ്ങളിലും കടലിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കടലോര ജാഗ്രത സമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജ്, ഹാര്‍ബറുകള്‍, പോര്‍ട്ടുകള്‍, ഷിപ്പ് യാര്‍ഡുകള്‍, ബീച്ചുകള്‍, മതപരമായ സ്ഥാപനങ്ങള്‍, ഹോം സ്റ്റേകള്‍ എന്നിവ നിരീക്ഷിക്കാനാണ് നിര്‍ദേശം. പഴയ ബോട്ടുകള്‍ കച്ചവടം ചെയ്യുന്നവരെ നിരീക്ഷിക്കാനും ഇത്തരം ബോട്ടുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിര്‍ദേശമുണ്ട്. അതേസമയം അഭയാര്‍ഥികളെ ഹാര്‍ബറുകളില്‍ എത്തിക്കുന്നതിനായി സജ്ജമാക്കിയ രണ്ട് വാഹനങ്ങളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

