Friday, August 30, 2024
HomeCHIRAYINKEEZHUവിശുദ്ധ റംസാൻ മാസത്തിൽ മത സൗഹർദ്ദ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

വിശുദ്ധ റംസാൻ മാസത്തിൽ മത സൗഹർദ്ദ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

പോത്തൻകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മത സൗഹർദ്ദ കൂട്ടായ്മയും ഭീമ ജ്വല്ലറിയും ചേർന്ന് റംസാൻ നോയമ്പിനോട് അനുബന്ധിച്ച് നടത്തുന്ന ‘1000 റംസാൻ ഭക്ഷ്യ കിറ്റുകൾ പദ്ധതി’ യിൽ
ഉൾപ്പെടുത്തി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ആൽത്തറമൂട്, പണ്ടകശാല, ശാർക്കര, പുതുക്കരി വാർഡുകളിലെ ക്യടുംബങ്ങൾക്ക് നോയമ്പുതുറ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

വിതരണോത്ഘാടനം DCC ജനറൽ സെക്രട്ടറി കൊയ്‌ത്തൂർക്കോണം സുന്ദരൻ നിർവഹിച്ചു. പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ്‌ വാർഡുകമ്മിറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ വി. ബേബി, മോനി ശാർക്കര, മനുമോൻ RP, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വത്സല, കെപിസിസി വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ, ഭാഗി അശോകൻ, മണ്ഡലം ചെയർമാൻ സഞ്ജു സുന്ദരൻ, ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനിൽ കുമാർ, മുൻ മണ്ഡലം പ്രസിഡന്റ്‌ സുരേഷ്കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES