Monday, August 26, 2024
HomeAATINGALമുദാക്കൽ ഗ്രാമ പഞ്ചായത്ത് പടിക്കൽ ബിജെപി മെമ്പർമാർ കിടന്നു പ്രതിഷേധിച്ചു.

മുദാക്കൽ ഗ്രാമ പഞ്ചായത്ത് പടിക്കൽ ബിജെപി മെമ്പർമാർ കിടന്നു പ്രതിഷേധിച്ചു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിയമ വ്യവസ്ഥിതി കാറ്റിൽ പറത്തി എം.എൽ.എ വി. ശശി നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദാക്കൽ പഞ്ചായത്ത് പടിക്കൽ മെമ്പറുമാർ കിടന്നു പ്രതിഷേധിച്ചു.

ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളിലും എം.എൽ.എ ഫണ്ട് ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റുകൾപ്പെടെ ഭരണ സമിതിയോ മെമ്പറുമാരോ അറിയാതെ നടപ്പിലാക്കുന്നു. പരുത്തി വാർഡിലെ പഞ്ചായത്ത് റോഡ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി ചെയ്യുന്നത് വാർഡുമെമ്പർ പോലും അറിഞ്ഞിട്ടില്ലാ എന്നും ആരോപിച്ചാണ് പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളായ പുവണത്തുംമൂട് മണികണ്ഠനും പൂവണത്തുംമൂട് ബിജുവും പഞ്ചായത്ത് ഓഫീസിനുമുന്നിൽ കിടന്നു പ്രതിഷേധിച്ചത്.

എം.എൽ എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാഗത്ത് നിന്ന് ഇത്തരം അനാവശ്യ ഇടപെടലുകൾ ഉണ്ടാകില്ലായെന്ന് ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്നും മെമ്പറുമാർ അറിയിച്ചു. എന്നാൽ എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ആവശ്യമില്ലെന്നും എം.എൽ.എക്ക് യഥേഷ്ടം വിനിയോഗിക്കാം എന്നും, ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നത് വാർഡ് മെമ്പർമാരെ അറിയിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നതിനാൽ എംഎൽഎയുമായി സംസാരിച്ച് ഇത്തരം പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ സ്ഥീകരിച്ചതായി മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ചന്ദ്രബാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES