കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം മാറൂട് ക്ഷേത്ര പരിസരത്ത്, ചിറയിൻകീഴ് MLA വി.ശശി അവർകളുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ പ്രവർത്തന ഉദ്ഘാടനം വി ശശി MLA നിർവഹിച്ചു. തുടർന്ന് നടന്ന പൊതുയോഗം വി ശശി MLA ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ എം.ഷിജു സ്വാഗതം പറഞ്ഞു. അഞ്ചാം വാർഡ് മെമ്പർ യമുന, CPIM കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

