അങ്കണവാടി കുട്ടികൾക്കായി ഡിവൈഎഫ്ഐ തച്ചൂർക്കുന്ന് യൂണിറ്റ് കമ്മിറ്റി ടിവി വാങ്ങി നൽകി. ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് യൂണിറ്റ് പരിധിയിൽപ്പെട്ട ആറ്റിങ്ങൽ നഗരസഭ തച്ചൂർക്കുന്ന് ഒമ്പതാം നമ്പർ അംഗൻവാടിയിലെ കുട്ടികൾക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ 32 ഇഞ്ച് എൽ.ഇ.ഡി ടിവി വാങ്ങി നൽകിയത്.
ഡിവൈഎഫ്ഐ ആറ്റിങ്ങൽ ഏരിയ പ്രസിഡൻറ് ഇ.അനസ് ഐസിഡിഎസ് സൂപ്പർവൈസർ രജിക്ക് ടി.വി കൈമാറി.
അങ്കണവാടി ടീച്ചർ ഗിരിജ, ഹെൽപ്പർ കുമാരി,ആശാവർക്കർ തുളസി,ഡിവൈഎഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ സെക്രട്ടറി അഖിൽ, പ്രസിഡന്റ് അരുൺ, ജോ.സെക്രട്ടറി കൃഷ്ണദാസ്, തച്ചൂർക്കുന്ന് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഖിൽ ,അജയ് പ്രദീപ്, അമൽ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

