Saturday, August 31, 2024
HomeANCHUTHENGUഫിഷറീസ് ഡിറക്ടറുമായി ചർച്ചയ്ക്ക് അവസരം : മുതലപ്പൊഴിയിലെ സിപിഎം, സിഐടിയു പ്രതിഷേധം അവസാനിച്ചു.

ഫിഷറീസ് ഡിറക്ടറുമായി ചർച്ചയ്ക്ക് അവസരം : മുതലപ്പൊഴിയിലെ സിപിഎം, സിഐടിയു പ്രതിഷേധം അവസാനിച്ചു.

പൊഴിമുഖത്ത് മണൽ മൂടിയതിനെതുടർന്ന് മത്സ്യബന്ധനം ഭാഗീകമായ് നിലച്ച മുതലപ്പൊഴിയിലെ മണൽ നീക്കം വിലയിരുത്താനെത്തിയ അദാനി ഗ്രൂപ്പ്‌ന്റെയും ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചു.

സിപിഎം, സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥ വിഭാഗത്തെ തടഞ്ഞ് വച്ചത്. അടിയന്തിരമായി ട്രഡ്ജറുകൾ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് മണൽ നീക്കം വിലയിരുത്തുവാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പ്രതിഷേധക്കാർ തടഞ് വച്ചത്.

ട്രഡ്ജറുകൾ മണൽ നീക്കം കാര്യക്ഷമമല്ലെന്നും ട്രഡ്ജറുകൾ എത്തിച്ച് മണൽ നീക്കം കൂടുതൽ വേഗത്തിലാക്കണവുമെന്നആവിശ്യവുമായാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത്.

നിലവിലെ സാഹചര്യത്തിൽ ട്രെഡ്ജ്റുകൾ എത്തിക്കുന്നതിന് കാലാവസ്ഥ അനുകൂലമല്ലെന്നും, കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദാനി ഗ്രൂപ്പ് പ്രതിഷേധക്കാരെ അറിയിച്ചു, എന്നാൽ, ട്രാഡ്ജർ എത്തിക്കാതെയുള്ള മണൽ നീക്കം അനുവദിക്കില്ലെന്ന നിലാപാട് പ്രതിഷേധക്കാർ സ്വീകരിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി നടത്തിയ നിരവധി വട്ട ചർച്ചകളും ഫലംകാണാതെപോയതോടെ, ഇന്ന് വൈകിട്ടോടെ, ഫിഷറീസ് ഡയറക്ടറുമായി ചേമ്പറിൽ ചർച്ച ചെയ്യുവാൻ അവസരം ഒരുക്കാമെന്ന നിർദ്ദേശം ഉദ്യോഗസ്ഥ സംഘം മുന്നോട്ട് വച്ചു. ഈ ധാരണയിൽ സമരക്കാർ തൽക്കാലം പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES