Monday, September 2, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ ദീപപ്രതിഷ്ഠാ വാർഷികോൽസവവും വിശ്വാസി സംഗമവും സംഘടിപ്പിച്ചു.

ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ ദീപപ്രതിഷ്ഠാ വാർഷികോൽസവവും വിശ്വാസി സംഗമവും സംഘടിപ്പിച്ചു.

ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ ദീപപ്രതിഷ്ഠാ വാർഷികോൽസവവും വിശ്വാസി സംഗമവും സംഘടിപ്പിച്ചു. ആശ്രമാങ്കണത്തിലെ സരസ്വതീ മണ്ഡപത്തിലും ഗുരുപ്രതിഷ്ഠാ സന്നിധിയിലും രാവിലെ കുങ്കുമാർച്ചന, ഗുരുപുഷ് പാഞ്ജലി, ദീപാർപ്പണ മഹാപൂജയിൽ നൂറുക്കണക്കിനു ഭക്തർ പങ്കുകൊണ്ടു.

വിശ്വാസി സംഗമം എസ്എൻഡിപി യോഗം കൗൺസിലർ ഡി.വിപിൻരാജ് ഉദ്ഘാടനം ചെയ്തു.ഗുരുദർശനങ്ങളുടെ വ്യാപക പ്രചാരണമാണു ലോകശാന്തിക്കു മാർഗദർശകമായിട്ടുള്ളതെന്നും ഗുരുവിശ്വാസികളുടെ മുഖ്യ കർമ്മങ്ങളിലൊന്നായി ഗുരു സന്ദേശ പ്രചാരണം ഏറ്റെടുക്കേണ്ടതുണ്ടെന്നും വിപിൻരാജ് അഭിപ്രായപ്പെട്ടു.

ക്ഷേത്രതന്ത്രി ഗുരുകൃപ ബിജു പോറ്റി അനുഗ്രഹ പ്രഭാഷണം നടത്തി.ആശ്രമം സെക്രട്ടറി ഡി.ജയതിലകൻ്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി.കൃത്തി ദാസ്, ആശ്രമം പ്രസിഡൻ്റ് വി.സുഭാഷ്, എസ്എൻഡിപി വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, ശരത് പോറ്റി, അനീഷ് പോറ്റി, വനിതാസംഘം ആ ശ്രമം സെക്രട്ടറി ഗീത സിദ്ധാർഥ്, പ്രവർത്തക സമിതി അംഗങ്ങളായ ചന്ദ്രൻ, ബാലൻ, ചെല്ലപ്പൻ, ഗോപി ,സുനിത, വിജയ, പ്രശോഭ, ഗിരിജ, ശാന്ത, ഷെർളി, രമാമണി, ജയപ്രഭ, ഉദയ, ഷീല, ബീന എന്നിവർ സംസാരിച്ചു. ദീപ പ്രതിഷ്ഠാ സന്നിധിയിൽ ഗുരുദേവ കൃതികളുടെ പാരായണവും സമൂഹപ്രാർഥനയും . തുടർന്നു നൈവേദ്യ സമർപ്പണം, വലിയ പടുക്ക എന്നിവയോടെ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES