മുതലപ്പൊഴി മണൽമാറ്റം ട്രാഡ്ജർ എത്തിച്ച് വേഗത്തിലാക്കണമെന്ന ആവിശ്യവുമായി സിപിഎം, സിഐടിയു പ്രവർത്തകർ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല. മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം ചെയ്യാൻ തത്കാലം ട്രെഡ്ജർ എത്തിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെയോടെ അഴിമുഖത്തെ മണൽ നീക്കം വിലയിരുത്താനെത്തിയ അദാനി ഗ്രൂപ്പ്ന്റെയും ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഒരുകൂട്ടം സിപിഎം പ്രവർത്തകർ തടഞ്ഞിരുന്നു. ട്രഡ്ജറുകൾ മണൽ നീക്കം കാര്യക്ഷമമല്ലെന്നും ട്രഡ്ജറുകൾ എത്തിച്ച് മണൽ നീക്കം കൂടുതൽ വേഗത്തിലാക്കണവുമെന്നആവിശ്യവുമായാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ട്രെഡ്ജ്റുകൾ എത്തിക്കുന്നതിന് കാലാവസ്ഥ അനുകൂലമല്ലെന്നും, കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദാനി ഗ്രൂപ്പ് പ്രതിഷേധക്കാരെ അപ്പോൾ തന്നെ അറിയിച്ചിരുന്നു.
തുടർന്നും പ്രതിഷേധക്കാർ ഈ നിലപാടിൽ തന്നെ ഉറച്ച്നിന്നത് സ്ഥലത്ത് വാക്കേറ്റങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ അനുനയ ചർച്ചയിൽ ഇന്ന് വൈകിട്ടോടെ, ഫിഷറീസ് ഡയറക്ടറുമായി ചേമ്പറിൽ ചർച്ചയ്ക്ക് അവസരം ഒരുക്കാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചതോടെയാണ് സംഘം പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.
തുടർന്നാണ് ഇന്ന് ഉച്ചയോടെ ഫിഷറീസ് ഡയറക്ടറെ നേരിൽ കണ്ട് ചർച്ചകൾക്ക് അവസരം ഒരുങ്ങിയത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അഞ്ച് പേരടങ്ങുന്ന ഒരു സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
നിലവിൽ രണ്ട് കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളാണ് മണൽ നീക്കത്തിനായ് എത്തിച്ചിട്ടുള്ളത്, ഇതിന് പുറമേ രണ്ട് മണ്ണുമാന്തി എന്ത്രങ്ങൾ കൂടി എത്തിക്കുകയും മണൽ നീക്കം 24 മണിയ്ക്കൂറുമാക്കി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ഡയറക്ടർ ചർച്ചയിൽ ഉറപ്പ് നൽകി.
കൂടാതെ, തുടർന്നുള്ള മണൽ നീക്കവുമായി ബന്ധപ്പെട്ട ഓരോ മണിയ്ക്കൂറിലേയും പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ 2 ജൂനിയർ എഞ്ചിനീയമാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഏർപ്പെടുത്തുമെന്നും ഡയറക്ടർ അറിയിക്കുകയും, മണൽ നീക്കവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതുവഴി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അപ്ഡേറ്റ്കൾ ഉദ്യോഗസ്ഥ തലത്തിൽ മോണിറ്റർ ചെയ്യുമെന്ന ധാരണയിൽ ചർച്ച അവസാനിച്ച് മടങ്ങുകയായിരുന്നു.

