Wednesday, August 21, 2024
HomeAATINGALകായിക്കര കായിലിന് കുറുകെ സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനിൽ വിള്ളലെന്ന് സംശയം : അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ...

കായിക്കര കായിലിന് കുറുകെ സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനിൽ വിള്ളലെന്ന് സംശയം : അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ലീക്ക് കണ്ടുപിടിക്കാൻ വാർഡ് മെമ്പർ മുങ്ങിതപ്പി.

കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ കായിക്കര ഇറങ്ങുകടവ് പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്തതിന് കാരണം കുടിവെള്ള പൈപ്പ് ലൈനിലെ വിള്ളലാണെന്ന സംശയംത്തെതുടർന്ന് വാർഡ് മെമ്പർ അഞ്ചുതെങ്ങ് കായലിൽ മുങ്ങിതപ്പി. ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞും തിരിഞ്ഞുനോക്കാതായപ്പോഴാണ് വാർഡ്‌ മെമ്പർതന്നെ ഉദ്ധ്യമം ഏറ്റെടുത്തിറങ്ങിയത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സജി സുന്ദറാണ് പ്രദേശത്തെ കായലിന് കുറുകെ സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനിലെ വിള്ളലാണോ കായിക്കര പ്രദേശങ്ങളിൽ വെള്ളം ലഭിയ്ക്കാത്തത്തിനുള്ള കാരണമെന്ന സംശയത്തെ തുടർന്ന് അഞ്ചുതെങ്ങ് കായലിൽ മുങ്ങി തപ്പിയത്.

കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട പരാതികളുമായി നിരവധി തവണ പ്രദേശവാസികൾ വാട്ടർ അതൊരിറ്റിയെ ബന്ധപ്പെട്ടങ്കിലും തങ്ങൾ കൃത്യമായ ഇടവേളകളിൽ വെള്ളം വിട്ടുനൽകുന്നുണ്ട് എന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചച്ചത്. ഇതേ തുടർന്ന് നിരവധി തവണയാണ് വാർഡ്‌ മെമ്പർ ഉൾപ്പെടെയുള്ളവർ ഈ മേഖലയിലെ പൈപ്പ് പരിശോധിച്ച് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യവുമായി അധികൃതരെ സമീപിച്ചത്.

എന്നാൽ പരാതി ഉയർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വാട്ടർ അതിരിറ്റി ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് എട്ട് മുതൽ 12 മീറ്ററോളം ആഴവും 30 മുതൽ 60 മീറ്റർ വരെ വീതിയുമുള്ള അഞ്ചുതെങ്ങ് കായലിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പിലിനിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുവാൻ വാർഡ് മെമ്പർ തന്നെ കായലിൽ ഇറങ്ങിയത്.

എന്നാൽ, ഈ സമയവും പ്രദേശത്ത് ആവിശ്യമായ പ്രഷറിൽ കുടിവെള്ളം എത്താത്തതിനെ തുടർന്ന് വാർഡുമെമ്പർ മണിയ്ക്കൂറുകളോളം ലീക്ക് കണ്ടെത്താൻ കായലിൽ മുങ്ങാംകുഴിയിട്ട് അടിത്തട്ടിൽ പരിശോധന നടത്തിയെങ്കിലും പ്രയത്നം വിഭലമാകുകയായിരുന്നു.

തീരദേശത്തെ കുടിവെള്ളം ക്ഷാമം പരിഹരിക്കുവാനായി വർഷങ്ങൾക്ക് മുൻപ് നിലയ്ക്കാമുക്ക് വക്കം വഴി കായിക്കരയിലേക്ക് അഞ്ചുതെങ്ങ് കായലിനു കുറുകേ പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ പ്രദേശത്തെ കക്ക – മണൽ വാരൽ പ്രവർത്തനങ്ങളാൽ പഴയ പൈപ്പിന് തകാരാറുസംഭവിക്കുകയായിരുന്നു. തുടർന്ന് 2022 മാർച്ചിൽ കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി അറിഞ്ചോളം വലുപ്പമുള്ള അത്യാധുനിക HDPE പൈപ്പ് സ്ഥാപിക്കുകയായിരുന്നു.

എന്നാൽ, പൈപ്പ് സ്ഥാപിക്കുമ്പോൾ തന്നെ നടത്തിയ പ്രഷർ ടെസ്റ്റ്‌ പരിശോധനയിൽ പൈപ്പ് മൂന്നോളം തവണകളിലായി പൊട്ടിത്തെറിച്ചിരുന്നു. ഇത് അഞ്ചുതെങ്ങ് വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ അന്ന് പൈപ്പ് പൊട്ടുവാൻ കാരണം പൈപ്പിന്റെ നിലവാരകുറവല്ല, അവശ്യമായതിലും അധികമായി പ്രഷ്ർ നൽകിയതാണ് പൈപ്പ് പൊട്ടുവാൻ കാരണമെന്ന വാദവുമായി കോൺട്രാക്ടറും ഇതേ മെമ്പറും രംഗത്ത് വന്നിരുന്നു.

എത്രയും പെട്ടെന്നുതന്നെ പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈനിലെ വിള്ളൽ പരിശോധിക്കുവാൻ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കി ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES