അഞ്ചുതെങ്ങിൽ ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് ഗുരുതര പരുക്ക് . അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ഇന്ന് വെളുപ്പിന് ആയിരുന്നു സംഭവം.
രാവിലെ 5 മണിയോടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോയ ഓട്ടോറിക്ഷയും (KL16 Z2258 സങ്കീർത്തനം ) വർക്കല ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ (KL01 AQ2975 ഹീറോഹോണ്ട ഗ്ലാമർ) ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
അപകടത്തിൽ ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ആംബുലൻസ്കളിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സംഭവ സ്ഥലത്തെത്തി.

