ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹനന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
മാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഭരത് ഗോപി പുരസ്കാരം നടൻ ബൈജൂ സന്തോഷിനും, മാനവ സേവ പുരസ്കാരം കൊല്ലം എം.എൽ.എ മുകേഷിനും, സിനി ആർട്ടിസ്റ്റിനുള്ള പ്രത്യേക ജൂറി പുരസ്കാരം അമൃത നായർക്കും സമ്മാനിക്കും.
ആഗസ്റ്റ് ആറിന് ആറ്റിങ്ങിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ശില്പം, പ്രശസ്തിപത്രം,ക്യാഷ് അവാർഡ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് അവാർഡുകൾ.

