Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴി ആശാസ്ത്രീയത : പെരുമാതുറ - പുതുക്കുറിച്ചി മത്സ്യതൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം നടന്നു.

മുതലപ്പൊഴി ആശാസ്ത്രീയത : പെരുമാതുറ – പുതുക്കുറിച്ചി മത്സ്യതൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം നടന്നു.

മുതലപ്പൊഴിയുടെ ആശാസ്ത്രീയ നിർമ്മാണ പ്രവർത്തികളെതുടർന്ന് അഴിമുഖത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പുതുക്കുറിച്ചി – പെരുമാതുറ മത്സ്യത്തൊഴിലാളി താങ്ങുവല അസോസിയേഷൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു.

ഇന്ന് വൈകിട്ട് പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ സർവ്വകക്ഷി യോഗത്തിൽ പെരുമാതുറ, പുതുക്കുറിച്ചി, വർക്കല, മേഖലകളിലെ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

എന്നാൽ, താഴംപള്ളി, പൂത്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി തുടങ്ങിയ ഭാഗത്തുനിന്നുള്ളവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തില്ല.

മുതലപ്പൊഴി ഹാർബർ ആശ്രയിക്കുന്ന പ്രദേശത്തുള്ള, മുസ്ലിം ജമാഅത്തുകൾ, ചർച്ച് കമ്മറ്റികൾ, മത്സ്യതൊഴിലാളി അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പുതുക്കുറിച്ചി – പെരുമാതുറ താങ്ങുവല അസോസിയേഷൻ പ്രസിഡൻ്റ സജീബ് പുതുക്കുറിച്ചി, ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES