അഞ്ചുതെങ്ങിൽ റോഡരുകിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇടിച്ചുകയറി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
അഞ്ചുതെങ്ങ് ജെൻക്ഷന് സമീപത്തെ ശിവാനന്ദ സ്റ്റോറിന് മുന്നിലെ പാതിയത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കാണ് അഞ്ചുതെങ്ങ് കോട്ട ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോകുകയായിരുന്നു എന്ന് സംശയിക്കുന്ന KL21 8191 എന്ന കറുപ്പ് നിറത്തിലുള്ള ഓണഴ്സ് ഓട്ടോറിക്ഷയാണ് ഇടിച്ചു കയറിയത്.
സംഭാവത്തിൽ മൂന്നോളം പേർക്ക് ഗുരുതര പരുക്ക്പറ്റിയതായാണ് സ്ഥിരീകരിക്കാത്ത വിവരം. സൂചന. സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

