Saturday, September 7, 2024
HomeCHIRAYINKEEZHUഎ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡല സമ്മേളനം സംഘടിപ്പിച്ചു.

എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡല സമ്മേളനം സംഘടിപ്പിച്ചു.

എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡല സമ്മേളനം സംഘടിപ്പിച്ചു. തൊഴിലാളി ദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പ് ശക്തി പ്രാപിക്കണമെന്നും അത് വഴി മാത്രമേ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന് എ ഐ ടി യു സി ചിറയിൻകീഴ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ്‌ ബി ഇടമന പ്രസംഗിച്ചു.

ശാർക്കര രമ്യ ആഡിറ്റോറിയ ( കുറ്റ്യാനിക്കാട് മധു നഗർ ) ത്തിൽ നടന്ന സമ്മേളനത്തിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജില്ലാ ഭാരവാഹികളായ നിർമ്മലകുമാർ, അരവിന്ദാക്ഷൻ, സിപിഐ മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്‌, തോന്നയ്ക്കൽ രാജേന്ദ്രൻ, എം.അനിൽ, ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി.സുനിൽ, ഓമന ശശി, സോജൻ റോബർട്ട്, പുളുന്തുരുത്തി ഗോപൻ, എന്നിവർ പ്രസിഡിയമായിരുന്നു. മണ്ഡലം സെക്രട്ടറി കോരാണി വിജു റിപ്പോർട്ട് അവതരിപ്പിച്ചു. കളിയിൽപുര രാധാകൃഷ്ണൻ നായർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രകടനത്തോടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാവിലെ സമ്മേളനം ആരംഭിച്ചത്. സജീർ കടയ്ക്കാവുർ രക്തസാക്ഷി പ്രമേയവും, വിനോദ് കോട്ടപ്പുറം അനുശോചന പ്രമേയവും അവതരിപ്പിച്ചു. എട്ടു മേഖലാ കമ്മിറ്റികളിൽ നിന്നും വിവിധ യൂണിയനുകളെ പ്രതിനിധികരിച്ചും സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു.
വൈകുന്നേരം വരെ നടന്ന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി റ്റി.സുനിൽ, വൈസ് പ്രസിഡന്റുമാരായി സുനിൽ മുരുക്കുംപുഴ, വേണു മൈലവിള, വിനോദ് കോട്ടപ്പുറം, സെക്രട്ടറിയായി കോരാണി വിജു. ജോയിന്റ് സെക്രട്ടറിമാരായി , സോജൻ റോബർട്ട്, എൻ.ജ്യോതികുമാർ. സജീർ കടയ്ക്കാവൂർ. ട്രഷററായിഎസ്.വിജയദാസ് എന്നിവരടങ്ങുന്ന അടങ്ങുന്ന 25 അംഗ മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES