Thursday, August 22, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശിനിയായ 45 കാരിയെ ട്രെയിൻ രാത്രിയാത്രയ്ക്കിടെ കഴക്കൂട്ടത്ത് നിന്നും കാണ്മാനില്ല.

അഞ്ചുതെങ്ങ് സ്വദേശിനിയായ 45 കാരിയെ ട്രെയിൻ രാത്രിയാത്രയ്ക്കിടെ കഴക്കൂട്ടത്ത് നിന്നും കാണ്മാനില്ല.

അഞ്ചുതെങ്ങ് സ്വദേശിനിയായ 45 കാരിയെ ട്രെയിൻ രാത്രിയാത്രയ്ക്കിടെ കഴക്കൂട്ടത്ത് നിന്നും കാണ്മാനില്ല. അഞ്ചുതെങ്ങ് കോട്ടമുക്ക് തൈക്കൂട്ടം വീട്ടിൽ വത്സല (45) നെയാണ് ഒക്ടോബർ 23 ന് ആലപ്പുഴ – തിരുവനന്തപുരം യാത്രയ്ക്കിടെ കഴക്കൂട്ടത്ത് നിന്നും കാണാതായത്.

ആലപ്പുഴ കൃപാസനത്തിൽ ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദർശകയായിരുന്നു കാണാതായ വത്സല. ഈ മാസത്തെയും പതിവ് യാത്രയ്ക്കിടെയാണ് കാണാതായിരിക്കുന്നത്.

അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശിനിയായ വത്സല തമിഴ്നാട് കുളച്ചലിലാണ് വിവാഹം കഴിച്ചത്. ധ്യാന കേന്ദ്ര സന്ദർശനത്തിനായ് മാസം തോറും എത്താറുള്ള വത്സല ഏതാനും ദിവസങ്ങൾ അഞ്ചുതെങ്ങിലെ ബന്ധുവീടുകളിൽ തങ്ങിയ ശേഷമാണ് സാധാരണ മടങ്ങിപോകുക.

കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലേക്ക് തിരിച്ച വത്സല വൈകിട്ടോടെ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നതായ് ബന്ധുക്കളെ അറിയിച്ചിരുന്നു. യാത്ര തുടർന്ന വത്സല പല ഘട്ടങ്ങളിലായി ബന്ധുക്കളുമായി ട്രെയിൻ യാത്രയ്ക്കിടെ തന്നെ വീഡിയോ കാൾ ചെയ്ത് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

ട്രെയിൻ കമ്പാർട്ട്മെന്റ്കളിൽ മറ്റ് യാത്രക്കാരെ ആരെയും കാണുവാൻ കഴിയുന്നില്ലെന്നും താൻ ഒറ്റയ്ക്കാണ് യാത്രയെന്നും വത്സല ബന്ധുക്കളോട് പഞ്ഞിരുന്നു.

നേരം വൈകിയതിനെ തുടർന്ന് കുളച്ചലിലേക്ക് ഇപ്പോൾ പോകേണ്ടെന്നും, അടുത്ത സ്റ്റേഷനിൽ ഇറങ്ങി അഞ്ചുതെങ്ങിൽ എത്തുവാനും ബന്ധുക്കൾ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ വർക്കല കഴിഞ്ഞാൽ ഈ ട്രെയിൻ പിന്നീട് കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റോപ്പ്‌ ഉണ്ടായിരുന്നില്ല, തുടർന്ന് ട്രെയിൻ സ്റ്റോപ്പുള്ള കഴക്കൂട്ടത്ത് ഇറങ്ങി ടാക്സിയിലോ ഓട്ടോയിലോമറ്റോ അഞ്ചുതെങ്ങിൽ എത്താമെന്ന് വത്സല ബന്ധുക്കളോട് പറഞ്ഞതായും പറയുന്നു.

തുടർന്ന് വത്സലയുടെ ഫോൺ സ്വിച് ഓഫ്‌ ആകുകആയിരുന്നന്നെന്നും ഇതിൽ പിന്നെ വത്സലയെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ഇതേ തുടർന്ന് ഇന്ന് രാവിലെയോടെ ബന്ധുക്കൾ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES