അഞ്ചുതെങ്ങ് സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ യും പൂത്തുറ സെന്റ് റോക്ക് പള്ളിയുടെയും ആഭിമുഖ്യത്തിൽ, പൂത്തുറ ഇടവക സാമൂഹിക ശുശ്രൂഷ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പൂത്തുറ സെന്റ് റോക്ക് പള്ളി ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ലൈജു നിർവഹിച്ചു, പൂത്തുറ ഇടവക വികാരി റവറന്റ് ഫാദർ മനോജ് അമോദ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സ്റ്റീഫൻ ലൂയിസ്, T.S.S കൺവീനർ ശ്രീ ജോസ് സിറിൽ, ഇടവക സെക്രട്ടറി ശ്രീ ജെറോം ജോസഫ് എന്നിവർ ആശംസ അറിയിച്ചു. ഇടവക കൗൺസിൽ അംഗം ശ്രീമതി ലില്ലി ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് അഞ്ചുതെങ്ങ് സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു വിഎസിന്റെയും കുന്നത്തുകാൽ സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ആൻസിമോൾ പി.എമ്മിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.

