Tuesday, August 27, 2024
HomeANCHUTHENGUകടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് ബ്ലോക്ക് തുറന്നു പ്രവർത്തിപ്പിക്കുവാൻ സ്റ്റേഷൻ മാസ്റ്റർക്ക് അടിയന്തര നിർദ്ദേശം.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് ബ്ലോക്ക് തുറന്നു പ്രവർത്തിപ്പിക്കുവാൻ സ്റ്റേഷൻ മാസ്റ്റർക്ക് അടിയന്തര നിർദ്ദേശം.

യാത്രക്കാരെ ആശങ്കയിലാക്കിയ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് ബ്ലോക്ക് തുറന്നു പ്രവർത്തിപ്പിക്കുവാൻ സ്റ്റേഷൻ മാസ്റ്റർക്ക് അടിയന്തര നിർദ്ദേശം നൽകി ഇന്ത്യൻ റെയിൽവേ.

പൂട്ടിക്കിടക്കുന്ന ടോയ്ലറ്റ് ബ്ലോക്ക്‌ അടിയന്തരമായ് തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള നടപടി കൈക്കൊള്ളുവാൻ സ്റ്റേഷൻ മാസ്റ്റർക്കാണ് ഇന്ത്യൻ റെയിൽവേ നിർദ്ദേശം നൽകിയത്.

കടക്കാവൂർ റെയിൽവേ സ്റ്റേഷൻ ശൗചാലയം കാടു കയറി നശിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കഴിഞ്ഞ 23 ന് റെയിൽവേയ്ക്ക് പരാതി അയച്ചിരുന്നു. ഇതിന്മേലാണ് അടിയന്തര നടപടി സ്വീകരിച്ചതായ് ചൂണ്ടിക്കാട്ടിയുള്ള അറിയിപ്പ് ലഭിച്ചത്.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ പണം കൊടുത്ത് ഉപയോഗിക്കുവാൻ കഴിയുന്ന ശൗചാലയ ബ്ലോക്കിന്റെ ടെണ്ടർ നടപടികൾ നടന്നുവരികയാണെന്നും, എന്നിരുന്നാൽ തന്നെയും ഈ ശൗചാലയ ബ്ലോക്ക് ഉടൻ തന്നെ അടിയന്തരമായ് തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള തത്വര നടപടി കൈക്കൊള്ളുവൻ സ്റ്റേഷൻ മാസ്റ്റർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും റെയിൽ മദദ് റെയിൽവേ സേവ മുഖാന്തിരം അറിയിക്കുകയായിരുന്നു.

കടയ്ക്കാവൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഒന്നിന് സമീപം നിർമ്മിച്ചിട്ടുള്ള ശൗചാലയമാണ് പൂട്ടിയിട്ട അവസ്ഥയിൽ കാടുകയറി നശിക്കുന്ന അവസ്ഥയിലായത് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം ആറ്റിങ്ങൽ മേഖലയിൽ നിന്നുള്ള ട്രെയിൻ യാത്രികാർരെ ആശങ്കയിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES