Thursday, August 29, 2024
HomeCRIME & POLICEവർക്കലയിൽ ചെവി വേദനയ്‌ക്ക് ചികിത്സതേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം.

വർക്കലയിൽ ചെവി വേദനയ്‌ക്ക് ചികിത്സതേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം.

വര്‍ക്കലയില്‍ ചെവിവേദനയെത്തുടര്‍ന്ന് ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം.ഒളിവില്‍ പോയ ഡോക്ടര്‍ക്കെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു.

വര്‍ക്കല പുത്തന്‍ചന്തയിലെ വീടിനോട് ചേര്‍ന്ന് കണ്‍സള്‍ട്ടിംഗ് നടത്തുന്ന പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

ചെവി വേദനയ്ക്ക് ചികില്‍സയ്ക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിനിയായ17 കാരിയോട് മോശമായ രീതിയില്‍ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. ഡോക്ടര്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും വര്‍ക്കല പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES