Friday, September 6, 2024
HomeAATINGALവന നിയമങ്ങളിൽ ഭേദഗതിവരുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച്കർഷക സംഘം ആറ്റിങ്ങലിൽ പന്തം കൊളുത്തി പ്രകടനം...

വന നിയമങ്ങളിൽ ഭേദഗതിവരുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച്
കർഷക സംഘം ആറ്റിങ്ങലിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

കോർപ്പറേറ്റുകൾക്ക് വനഭൂമിയിൽ യഥേഷ്ടം സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുംവിധം വന നിയമങ്ങളിൽ ഭേദഗതിവരുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘം ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ത് കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്ന് ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന് കർഷകസംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി. ദേവരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്, സി. ചന്ദ്രബോസ്, മോഹൻ നായർ , റ്റി. ദിലീപ് കുമാർ, എൻ രഘു , ഭുവനചന്ദ്രൻ , കൊച്ചു കൃഷ്ണകുറുപ്പ്, സജിം, എസ്. മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES