സേവാഭാരതി ചിറയിൻകീഴ് അഴൂർ പഞ്ചായത്ത് സമിതിയും ലയൺസ് ക്ലബ് ഓഫ് ട്രിവാൻഡ്രം മജസ്റ്റിയും സംയുക്തമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, നന്ദാവനം ശ്രീനേത്ര കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ഏകദിന മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം
ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അബ്ദുൽ വഹാബ് നിർവഹിച്ചു. സേവാഭാരതി അഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സത്യൻസൻ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സേവാഭാരതി അടൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബാബുലാൽ ജി സ്വാഗതവും ലയൺസ് ക്ലബ് ട്രിവാൻഡ്രം മജിസ്റ്റി പ്രസിഡന്റ് സുരേഷ് പിള്ള, സെക്രട്ടറി ഇർഷാദ് ഹസൻ, ആർഎസ്എസ് പോത്തൻകോട് ഖണ്ഡ് കാര്യവാഹക് നാഗപ്പൻ, അഴൂർ ഗ്രാമപഞ്ചായത്ത് അംഗം നാഗർനട അനിൽ കെഎസ് എന്നിവർ ആശംസകളും അർപ്പിച്ചു. ചടങ്ങിൽ പോത്തൻകോഡ് വിദ്യാർത്ഥി പ്രമുഖ് ജയശങ്കർ കൃതജ്ഞതയും രേഖപ്പെടുത്തി.
ജനറൽ മെഡിസിൻ,
നേത്രവിഭാഗം, ദന്തവിഭാഗം, രക്തഗ്രൂപ്പ് നിർണയം, ഡയബെറ്റിക്, ബ്ലഡ് പ്രഷർ, ഇ.സി.ജി, കാർഡിയോളജി എന്നിവയാണ് മെഗമെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, തിമിരം കണ്ടെത്തുന്നവർക്ക് സൗജന്യ ശസ്ത്രക്രിയയും നൽകുന്നുണ്ട്.


This news has so many spelling mistake