Monday, August 26, 2024
HomeANCHUTHENGUവിളബ്‌ഭാഗത്ത് ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് അപകടം : പെരുമാതുറ സ്വദേശിക്ക് ഗുരുതര പരുക്ക്.

വിളബ്‌ഭാഗത്ത് ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് അപകടം : പെരുമാതുറ സ്വദേശിക്ക് ഗുരുതര പരുക്ക്.

വിളബ്‌ഭാഗത്ത് ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് അപകടം.
വിളബ്‌ഭാഗം ജെൻക്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പൊക്കുകയായിരുന്ന KL-01 BE 9005 മാരുതി റിട്സ് കാറും KL-20 H 2453 പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുചക്രവാഹന യാത്രികനായ പെരുമാതുറ സ്വദേശിയെ ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർത്തിയിട്ടിരുന്ന ആംബുലൻസ്നെ കാർ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഈ സ്ഥലത്ത് നിരവധി അപകടങ്ങളാണ് സമീപകാലത്തു ഉണ്ടായിരിക്കുന്നതെന്നു പ്രദേശവാസികൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം മുണ്ടായി.

തുടർന്ന് അഞ്ചുതെങ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ഗതാഗതം പുനസ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES