Saturday, January 31, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വാട്ടർ എ.ടി.എം സജ്ജ്‌മാകുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വാട്ടർ എ.ടി.എം സജ്ജ്‌മാകുന്നു.

കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഗ്രാമ പഞ്ചായത്തിൽ വാട്ടർ എ.ടി.എം സജ്ജ്‌മാകുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് – മത്സ്യഭവൻ ഓഫീസിനോട് ചേർന്നാണ് വാട്ടർ എ.ടി.എം സജ്ജ്‌മാകുന്നത്.

ഇതോടെ ലിറ്ററിന് ഒരു രൂപ നിരക്കിലാകും കുടിവെള്ളം ലഭ്യമാകുക. 750 ലിറ്റർ കപ്പാസിറ്റിയുള്ള സംഭരണ ടാങ്കിൽ ശേഖരിക്കുന്ന വെള്ളം 20 ഇഞ്ച് ശേഷിയുള്ള മൂന്ന് ഫിൽറ്ററിലൂടെ 150 LTH ന്റെ വാട്ടർ ATM യൂണിറ്റിലൂടെ കടത്തിവിട്ടാണ് എ.ടി.എം പ്രവർത്തനം. ഈ യന്ത്രത്തിൽ നിന്ന് ചൂട്, തണുപ്പ്, സാധാരണ കുടിവെള്ളം ലഭ്യമാണ്.

നാണയം ഇട്ട ശേഷം കുടിവെള്ളത്തിന്റെ സ്വഭാവം തിരഞ്ഞെടുത്ത് ബട്ടൺ അമർത്തിയാൽ മെഷീന് പുറത്ത് ഘടിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം ശേഖരിക്കാവുന്നതാണ്. നിലവിൽ ഒരു ലിറ്റർ, അഞ്ച് ലിറ്റർ തുടങ്ങിയ ബട്ടണുകളാണ് എ.ടി.എമ്മിൽ ഉള്ളത്.

ആർ.ജെ എന്റർ പ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനമാണ് പദ്ധതിയുടെ നിർമ്മാണ അറ്റകുറ്റപ്പണികളുടെ ചുമതല. 2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതിയുടെ നടപ്പാക്കുന്നത്. പദ്ധതിയ്ക്കായുള്ള കുടിവെള്ള ഇലക്ട്രിക് ലൈൻ എന്നിവ എടുത്തിരിക്കുന്നത് നിലവിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് തന്നെയാണ്.

മിഷീന്റെ വരുമാനം ഗ്രാമ പഞ്ചായത്ത് എടുക്കും. നിലവിൽ ഇന്റർനെറ്റ് സി.സി.ടി.വി സൗകര്യങ്ങളും മെഷീനിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായ കാര്യാലയത്തിന് ഉള്ളിലാണ് ATM എന്നതിനാൽ തന്നെ നിലവിൽ ഓഫീസ് സമയങ്ങളിൽ മാത്രമേ ATM സേവനം ലഭ്യമാകൂ എന്നാണ് സൂചന. നിലവിൽ അഞ്ചുതെങ്ങിലെ നല്ലൊരു വിഭാഗം വീടുകളിലും, വാണിജ്യ സ്ഥാപനങ്ങളിലും എത്തിക്കുന്ന 20 ലിറ്ററിന്റെ ബോട്ടിൽ കുടിവെള്ളത്തിന് 60 രൂപയാണ് ഈടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES