Monday, January 6, 2025
HomeANCHUTHENGUഹെവിഡ്രൈവിങ്ങ് ലൈസൻസ് നേട്ടവുമായി അഞ്ചുതെങ്ങ് സ്വദേശിനി.

ഹെവിഡ്രൈവിങ്ങ് ലൈസൻസ് നേട്ടവുമായി അഞ്ചുതെങ്ങ് സ്വദേശിനി.

സ്കൂട്ടിയിൽനിന്നാരംഭിച്ച അഞ്ചുതെങ്ങ് സ്വദേശിനിയുടെ ഡ്രൈവിങ്ങ് കമ്പം ഇന്നിതാ ഹെവി വാഹനങ്ങളും പിന്നിട്ടിരിക്കുന്നു. ഇതോടെ ഹെവി ലൈസൻസുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ആദ്യ വനിതയെന്ന ബഹുമതിയും അഞ്ചുതെങ്ങ് സ്വദേശിനിയായ ഈ 39 കാരി സ്വന്തമാക്കിയിരിക്കുകയാണ്.

അഞ്ചുതെങ്ങ് കൊന്നയിൽവീട്ടിൽ സുരേന്ദ്രൻ, സുധ ദമ്പതികളുടെ മൂന്നാമത് മകളായ് ജനിച്ച സുരജകുമാരി (ലക്ഷ്മി) (39) ആണ് തന്റെ ഇച്ഛാശക്തിയുടേയും ദൃഡനിശ്ചയത്തിന്റെയും കരുത്തിലൂടെ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. കുട്ടിക്കാലംമുതൽക്കെ അതിയായ ഡ്രൈവിങ്ങ് ഭ്രമം കാട്ടിയിരുന്ന തനിക്ക് തന്റെ ഭർത്താവ് മാമ്പള്ളി ഇറങ്ങ്കടവ് കൃഷ്ണയിൽ ഷൈൻകൃഷ്ണ നൽകിയ ആത്മദൈര്യവും പിൻതുണയുമാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്നാണ് സുരജകുമാരി പറയുന്നത്.

2014 ഇൽ ടുവീലർ ലൈസൻസിന് അർഹയായ സുരജ, പിന്നീട് 2019 ൽ എൽഎംവി ലൈസൻസ് സ്വന്തമാക്കുകയും തുടർന്ന് വർക്കല ദേവൂ ഡ്രൈവിങ് സ്കൂളിൽ ഹെവി ഡ്രൈവിങ് പഠനം ആരംഭിക്കുകയും 2024 ജനുവരി അവസാനത്തോടെ വർക്കല ആർടിഒ യിൽ നിന്ന് തന്റെ ആദ്യ ടെസ്റ്റിൽത്തന്നെ ഹൈവി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുകയുമായിരുന്നു. ഇതോടെ, KSRTC സ്വകാര്യ യാത്രവാഹനങ്ങളും മറ്റ് ചരക്ക് വാഹനങ്ങൾ (7500 കിലോ മുതലുള്ള) ഓടിക്കുവാൻ സുരജയ്ക്ക് കഴിയും.

യാത്രവാഹനം ഓടിക്കുവാനുള്ള അതിയായ ആഗ്രഹത്തിന്റെ ഭാഗമായി ഇതിനോടകം കെഎസ്ആർടിസി ജോബ് വേക്കൻസി സൈറ്റ്കളിൽ അപേക്ഷ സമർപ്പിച്ചും, സ്വകാര്യ ബസ് കമ്പനികളിലും അവസരം അഭ്യർത്ഥിച്ചും കാത്തിരിക്കുകയാണ് സുരജകുമാരി, ഇതിനോടകം കണ്ടക്ടർ ലൈസൻസും സ്വന്തമാക്കിക്കഴിഞ്ഞു.

ഭർത്താവ്, ഷൈൻകൃഷ്ണ മണനാക്ക് എപ്സിലോൺ കൺസ്ട്രക്ഷൻ കമ്പനി സൈറ്റ് സൂപ്പർവൈസാറാണ്, മൂത്തമകൾ ശ്രീനിധി (19) കഴക്കൂട്ടം അവോദയിൽ ഹോസ്പിറ്റൽ അഡിമിനിസ്‌ട്രേഷനിലും, ഇളയമകൻ മാധവ് (14) വെട്ടൂർ ജെംനോ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES