Saturday, August 24, 2024
HomeCHIRAYINKEEZHUപെരുമാതുറയിലെ പത്തോളം സിപിഎം പ്രവർത്തകർ കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചു.

പെരുമാതുറയിലെ പത്തോളം സിപിഎം പ്രവർത്തകർ കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചു.

പെരുമാതുറ മാടൻവിളയിൽ സി.പി.എമ്മിൽ നിന്നും രാജിവെച്ച പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. പെരുമാതുറയിൽ നടന്ന ചടങ്ങിൽ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നവരെ എം വിൻസൻ്റ് എം.എൽ.എ ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിലാണ് പുതുതായി പാർട്ടിയിലെത്തിയവർക്ക് സ്വീകരണമൊരുക്കിയത്.ചടങ്ങിൽ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റായി അൻസിൽ അൻസാരി ചുമതലയേറ്റു. എം. വിൻസെന്റ് എം. എൽ. എ. പൊതുയോഗം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ അൻസിൽ അൻസാരി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ നാസ് ഖാനെ ചടങ്ങിൽ ആദരിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി എഫ്. ജെഫേഴ്സൺ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുട്ടപ്പലം സജിത്ത്, കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നെൽസൺ ഐസക്, ജോസ് നികോളാസ്, സുനിൽ പെരുമാതുറ, മോനി ശാർക്കര മാഹീൻ കുമാർ, ആന്റണി ഫിനു, സഫീർ. T, ബിജു ശ്രീധർ, ജോഷി ഭായ്, നസിയാ സുധീർ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷമീർഷാ നിഖിൽ കോരാണി, നിതിൻ പാലോട്,വിജു അഞ്ചുതെങ്ങ്, സഹീർ സഫർ, ഷഹീൻഷാ, , എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES